മമ്മൂട്ടി
മമ്മൂട്ടിഫെയ്സ്ബുക്ക്

'കൂളിംഗ് ഗ്ലാസ് ഊരെടാ...'; ഇടി കിട്ടുമെന്ന് മമ്മൂട്ടി: രസകരമായ വിഡിയോ

കൂളിങ് ​ഗ്ലാസ് ധരിച്ച് മൊമന്റോ വാങ്ങിക്കാൻ എത്തിയ അണിയറ പ്രവർത്തകനുമായുള്ള മമ്മൂട്ടിയുടെ രസകരമായ സംസാരമാണ് കളംനിറയുന്നത്
Published on

മ്മൂട്ടി കമ്പനി നിർമിച്ച കണ്ണൂർ സ്ക്വാഡിന്റേയും കാതലിന്റേയും സക്സസ് മീറ്റായിരുന്നു കഴിഞ്ഞ ദിവസം. രണ്ട് സിനിമകളിലേയും അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒന്നിച്ചെത്തിയ ചടങ്ങ് വലിയ ആഘോഷമായിരുന്നു. ചിത്രത്തിൽ പ്രവർത്തിച്ചവരെ എല്ലാം മമ്മൂട്ടി ആദരിക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചടങ്ങിൽ നിന്നുള്ള വിഡിയോ ആണ്.

മമ്മൂട്ടി
കത്രീനയുടെ കുട്ടിക്കാല ചിത്രം ഫോണിന്റെ വാള്‍പേപ്പറാക്കി വിക്കി കൗശല്‍; ഏറ്റെടുത്ത് ആരാധകര്‍

കൂളിങ് ​ഗ്ലാസ് ധരിച്ച് മൊമന്റോ വാങ്ങിക്കാൻ എത്തിയ അണിയറ പ്രവർത്തകനുമായുള്ള മമ്മൂട്ടിയുടെ രസകരമായ സംസാരമാണ് കളംനിറയുന്നത്. യുവാവിന്റെ മുഖത്ത് കൂളിങ് ​ഗ്ലാസ് കണ്ടതോടെ അത് ഊരി മാറ്റാൻ താരം ആവശ്യപ്പെട്ടു. ഇടിവാങ്ങുമെന്ന് ആം​​ഗ്യം കാണിക്കുന്നതും വിഡിയോയിലുണ്ട്. യുവാവ് ഗ്ലാസ് ഊരി ആ​ദ്യത്തെ മൊമ‌ന്റോ സ്വീകരിച്ചു. രണ്ടാമത്തെ മൊമെന്റോ സ്വീകരിക്കുന്ന സമയത്ത് കൂളിങ് ​ഗ്ലാസ് വെക്കാൻ മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. യുവാവുമായുള്ള മമ്മൂട്ടിയുടെ ഇടപെടൽ ചിരിപടർത്തുകയായിരുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കണ്ണൂർ സ്ക്വാഡിനും കാതലിനും പിന്നാലെ എത്തിയ മമ്മൂട്ടി കമ്പനിയുടെ ഭ്രമയു​ഗവും ​ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വൈശാഖ് ആണ് ടര്‍ബോ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com