

മലയാളത്തിന്റെ സൂപ്പർസ്റ്റാറാണ് മമ്മൂട്ടി. തന്റെ നടനമികവുകൊണ്ട് ഓരോ സിനിമകളിലും ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് താരം. എന്നാൽ സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ മമ്മൂട്ടി ആരാകുമായിരുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നടി മല്ലിക സുകുമാരന് ഇതിന് കൃത്യമായ ഉത്തരമുണ്ട്.
സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ മമ്മൂട്ടിയിപ്പോൾ സുപ്രീംകോടതി ജസ്റ്റിസ് ആകുമായിരുന്നു എന്നാണ് താരം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലിക ഇത് പറഞ്ഞത്. മമ്മൂട്ടി ചില്ലറ വക്കീൽ ആയിരുന്നില്ല എന്നാണ് താരം പറഞ്ഞത്.
'മമ്മൂക്ക ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്നേനെ. മഞ്ചേരിയിൽ തുടങ്ങിയെങ്കിലും ആള് ചില്ലറപ്പെട്ട വക്കീലൊന്നും ആയിരുന്നില്ല കേട്ടോ. മമ്മൂട്ടിയെ പേടി ഉള്ളവരൊക്കെ ഉണ്ട്. ചെറിയ ചെറിയ കേസിന് വരെ ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് നമ്മുടെ സൂപ്പർ സ്റ്റാർ. അയാളോടുള്ള വിരോധം കൊണ്ടല്ല. കറക്ടായ രീതിയിൽ വാദിക്കും. തെറ്റ് ആരുടെ വശത്താണെന്ന് വാദിച്ചെടുക്കും. ശിക്ഷയും കിട്ടും'- മല്ലിക സുകുമാരൻ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എറണാകുളം ലോ കോളജിൽ നിന്ന് വക്കീൽ പഠനം പൂർത്തിയാക്കിയ ആളാണ് മമ്മൂട്ടി. തുടർന്ന് രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം ആണ് താരത്തിന്റേതായി പുറത്തുവന്ന അവസാന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates