'മിഴിയോരം നനഞ്ഞൊഴുകും...'; മഞ്ഞിൽ വിരിഞ്ഞ ആ ഗാനങ്ങളിലൂടെ

150 ദിവസത്തോളം തിയറ്ററുകളിൽ ചിത്രം പ്രദർശനം നടത്തിയിരുന്നു.
Manjil Virinja Pookkal
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (Manjil Virinja Pookkal)വിഡിയോ സ്ക്രീൻഷോട്ട്

ഗുഡ് ഈവനിങ് മിസിസ് പ്രഭ നരേന്ദ്രൻ... മലയാളികൾ അമ്പരത്തോടെ കേട്ട ഒരു ഡയലോ​ഗ് ആയിരുന്നു ഇത്. മലയാള മനസിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ഈ ഡയലോ​ഗ് പതിഞ്ഞിട്ട് 45 വർഷം പൂർത്തിയായിരിക്കുകയാണ്. മോഹൻലാൽ‌, പൂർണിമ, ശങ്കർ, ഫാസിൽ തുടങ്ങിയ അതുല്യ പ്രതിഭകളെ മലയാളികൾക്കും സിനിമാ ലോകത്തിനും ലഭിച്ച സിനിമ കൂടിയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. 150 ദിവസത്തോളം തിയറ്ററുകളിൽ ചിത്രം പ്രദർശനം നടത്തിയിരുന്നു.

സിനിമയോളം തന്നെ മലയാളികൾ ആഘോഷമാക്കിയ ഒന്നായിരുന്നു ചിത്രത്തിലെ പാട്ടുകൾ. എത്ര കേട്ടാലും മതിയാകാത്ത‌ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ആ ​ഗാനങ്ങളിലേക്ക് ഒന്ന് തിരികെ പോയാലോ..

1. മിഴിയോരം നനഞ്ഞൊഴുകും...

Manjil Virinja Pookkal
മഞ്ഞിൽ വിരിഞ്ഞ പൂക്കൾഫെയ്സ്ബുക്ക്

മിഴിയോരം നനഞ്ഞൊഴുകും... മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ... ഈ പാട്ട് കേൾക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. വർഷം 45 ആയിട്ടും ഒട്ടും മാധുര്യം കുറഞ്ഞിട്ടില്ല ഈ പാട്ടിന്റെ. മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ... ഇന്നും ഈ പാട്ടിനുള്ള ഡിമാൻഡ് ഒന്ന് വേറെ തന്നെയാണ്. ജെറി അമൽദേവ് ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഈണമൊരുക്കിയത്. ​ഗുണ സിങ് ആണ് പശ്ചാത്തല സം​ഗീതമൊരുക്കിയത്. എസ് ജാനകി ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ബിച്ചു തിരുമലയാണ് ​മനോഹരമായ വരികൾക്ക് പിന്നിൽ.

2. മഞ്ഞണിക്കൊമ്പിൽ...

Manjil Virinja Pookkal
മഞ്ഞിൽ വിരിഞ്ഞ പൂക്കൾഫെയ്സ്ബുക്ക്

പ്രതിഭാധനനായ ബിച്ചു തിരുമലയുടെ ഭാവനാ സുന്ദരമായ മറ്റൊരു രചനയായിരുന്നു മഞ്ഞണിക്കൊമ്പിൽ...ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വിധമാണ് ഈ ​ഗാനത്തിന്റെ വരികൾ. എസ് ജാനകിയുടെ ആലാപനവും കൂടിയായപ്പോൾ മറ്റൊരു ലോകത്തേക്ക് നമ്മൾ എത്തിപ്പോകും. മണിച്ചിറകടിച്ചവനോടൊപ്പമങ്ങകലെയെങ്ങാനും, പറന്നുയരണമിനിയൊരു നാള്‍ സിന്ദൂരക്കുരുവി... എന്ന വരികൾക്ക് ഇന്നും ആരാധകരേറെയാണ്.

3. മഞ്ചാടിക്കുന്നിൽ...

Manjil Virinja Pookkal
മഞ്ഞിൽ വിരിഞ്ഞ പൂക്കൾഫെയ്സ്ബുക്ക്

ശങ്കർ എന്ന നടനെ മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാൻ മഞ്ചാടിക്കുന്നിൽ... എന്നൊരറ്റ പാട്ട് മതി. പാട്ടിന്റെ ദൃശ്യങ്ങളും ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. യേശുദാസും വാണി ജയറാമും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അശോക് കുമാർ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചത്. കൊടൈക്കനാലിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. 7 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ ഒരു കോടിയിലധികം കളക്ഷൻ നേടി.

Summary

Shankar, Mohanlal and Poornima starrer Manjil Virinja Pookkal movie Super hit songs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com