'മനസ്സിലായോ...' പാട്ടിന് ചുവടുവച്ച് മഞ്ജു വാര്യരും കയാദുവും; വിഡിയോ വൈറൽ

കയാദുവിന്റെ ഡ്രാഗണിലെ പെർഫോമൻസ് എനിക്ക് ഏറെയിഷ്ടമായി.
Manju Warrier, Kayadu Lohar
Manju Warrier, Kayadu Lohar വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മലയാളത്തിൽ മാത്രമല്ല തമിഴകത്തും തിളങ്ങി നിൽക്കുകയാണ് നടി മഞ്ജു വാര്യരിപ്പോൾ. അടുത്തിടെ ഗലാട്ട ഗോൾഡൻ സ്റ്റാർസ് 2025 വേദിയിലും മഞ്ജു അതിഥിയായി എത്തിയിരുന്നു. ഗലാട്ട അവാർഡിനിടെ നടി കയാദു ലോഹറിനൊപ്പം ചുവടുവയ്ക്കുന്ന മഞ്ജുവിന്റെ വിഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഗലാട്ട ഗോൾഡൻ സ്റ്റാർസ് 2025 വേദിയിൽ കയാദുവിന് അവാർഡ് നൽകാൻ വേദിയിൽ എത്തിയതായിരുന്നു മഞ്ജു വാര്യർ.

"കയാദുവിന്റെ ഡ്രാഗണിലെ പെർഫോമൻസ് എനിക്ക് ഏറെയിഷ്ടമായി. ആ ചിത്രവും എനിക്കേറെയിഷ്ടമാണ്. നല്ല സുന്ദരിയാണ് കയാദു," എന്നും മഞ്ജു പറഞ്ഞു. ഇതിന് പിന്നാലെയാണ് വേട്ടയ്യനിലെ 'മനസിലായോ' പാട്ടിന് മഞ്ജുവും കയാദുവും വേദിയിൽ ചുവടുവച്ചത്. നാഷണൽ ക്രഷ് എന്നാണ് കയാദു ലോഹർ ഇപ്പോൾ അറിയപ്പെടുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട്, ഒരു ജാതി ജാതകം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് കയാദു. പ്രദീപ് രംഗനാഥനൊപ്പം കയാദു അഭിനയിച്ച ഡ്രാഗൺ സൂപ്പർ ഹിറ്റായിരുന്നു. 2021ൽ മുഗിൽപേട്ടെ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു കയാദുവിന്റെ തുടക്കം. അല്ലൂരി എന്ന തെലുങ്കു ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Manju Warrier, Kayadu Lohar
ഇതിപ്പോ ഏത് സിനിമ കാണും? ഓണം മൂഡ് പൊടി പൊടിക്കാം; പുത്തൻ ഒടിടി റിലീസുകൾ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പളളിച്ചട്ടമ്പി’യിലെ നായികയും കയാദുവാണ്. വിജയരാഘവൻ, തെലുങ്ക് നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Manju Warrier, Kayadu Lohar
'കല്യാണിയുടെ ബ്രില്യന്റ് ആക്ടിങ്ങിനെക്കുറിച്ച് ഒരുപാട് കേട്ടു'; അഭിനന്ദിച്ച് അക്ഷയ് കുമാർ

സുരേഷ് ബാബുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്.

Summary

Cinema News: Actress Manju Warrier and Kayadu Lohar Stunning Dance performance goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com