'നീ ഇറങ്ങലു, ഞാൻ കേറലു..ആസു ആസു'; കുതിരപ്പുറത്തേറി മാസ് ലുക്കിൽ മഞ്ജു വാര്യർ, ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

ആലുവ ശിവരാത്രി മണപ്പുറത്ത് മ‍ഞ്ജു കുതിര സവാരി പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
Manju Warrier
Manju Warrierഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

നടി മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുതിരപ്പുറത്തിരിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങളാണ് തരം​ഗമായി മാറുന്നത്. ദാവണിയുടുത്ത് സ്റ്റൈലിഷ് ലുക്കിലാണ് മഞ്ജുവിനെ ചിത്രങ്ങളിൽ കാണാനാവുക.

ഇത് കാണുമ്പോൾ കൃഷ്ണ​ഗുഡിയിൽ ഒരു പ്രണയകാലത്ത്, സമ്മർ ഇൻ ബത്‌ലഹേം തുടങ്ങിയ ചിത്രങ്ങളിലെ മഞ്ജുവിനെയാണ് ഓർമ വരുന്നത് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. അഭിനയത്തിനും നൃത്തത്തിനും ചിത്രരചനയ്ക്കും ബൈക്ക് റേസിങ്ങിനും പുറമേ കുതിര സവാരിയിലും മഞ്ജു ഒരു കൈ നോക്കിയിരുന്നു.

ആലുവ ശിവരാത്രി മണപ്പുറത്ത് മ‍ഞ്ജു കുതിര സവാരി പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ആലുവ തോട്ടക്കാട്ടുകര ആലപ്പാട്ട് ജോര്‍ജ് ഡയസാണ് മഞ്ജുവിന് കുതിര സവാരിയിൽ പരിശീലനം നൽകിയത്. ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 'ലോറ' എന്ന പെണ്‍ കുതിരയിലാണ് താരം കുതിര സവാരി പഠിച്ചത്.

പുലര്‍ച്ചെ അഞ്ച് മണിയോടെ ആലുവ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജു എന്നും രണ്ട് മണിക്കൂറാണ് കുതിര സവാരി പരിശീലനം നടത്തിയിരുന്നത്. നീ ഇറങ്ങലു ഞാൻ കേറലു.. "സുവി സുവന്നന സുവന്നല ആ സുവന്നലാ.. ആസു ആസു ആസു.."- എന്നാണ് ഭൂരിഭാ​ഗം പേരും കമന്റായി കുറിച്ചിരിക്കുന്നത്.

ആര്യ നായകനായെത്തിയ 'മിസ്റ്റർ എക്സ്' ആണ് മഞ്ജുവിന്റേതായി ഏറ്റവുമൊടുവിലെത്തിയ ചിത്രം. മലയാളത്തിൽ 'എംപുരാനാ'ണ് മഞ്ജു വാര്യരുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് ചിത്രം 'ഒടിയൻ', 'ഹാപ്പി ലൂപ്പ്' എന്നിവരാണ് നിലവിൽ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

Manju Warrier
ബെസ്റ്റ് 'തുടക്കം'; മനം കവർന്ന് വിസ്മയയും, ഞെട്ടിച്ച് ആശിഷും, മോഹൻലാലിന്റെ കാമിയോ ​ഗുണം ചെയ്തോ? ഓപ്പണിങ് ഡേ കളക്ഷൻ
Manju Warrier
'പഴയ ഉല്ലാസ് പന്തളത്തെ എനിക്ക് തിരിച്ചു വേണം'; ധനസഹായവുമായി നടന്‍ ബാല
Manju Warrier
കാരിക്കാമുറി ഷൺമുഖന്റെ എൻട്രി; 'ലോ ആന്റ് ഓർഡർ' ടീസർ
Summary

Manju Warrier share her horse riding photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Daya Sujith and Manju Pillai
Daya Sujith , Manju Pillai
Manju Warrier
Daya Sujith and Manju Pillai
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com