മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ജാക്ക് ആൻഡ് ജിൽ സിനിമയിലെ ടീസർ പുറത്ത്. സയൻസ് ഫിക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ്. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
രസകരമായ രംഗങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ളതാണ് ടീസർ. മഞ്ജു വാര്യരുടെ സൂപ്പർ ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സംവിധാനം മാത്രമല്ല ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും സന്തോഷ് ശിവനാണ്. കൂടാതെ നിർമാണത്തിലും പങ്കാളിയാവുന്നുണ്ട്. ഗോകുലം ഗോപാലൻ, എം. പ്രശാന്ത് ദാസ് എന്നിവരാണ് നിർമിക്കുന്നത്. ചിത്രം മെയ് 20ന് തിയറ്ററുകളിലെത്തും.
നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, സേതുലക്ഷ്മി, എസ്തർ അനിൽ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.ജോയ് മൂവി പ്രൊഡക്‌ഷൻസ് ചിത്രം വിതരണത്തിന് എത്തിക്കുന്നു. ബി.കെ. ഹരിനാരായണനും റാം സുന്ദരും വരികൾ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയിയും ചേർന്നാണ്. നേരത്തെ പുറത്തുവന്ന മഞ്ജു വാര്യരുടെ കിം കിം എന്ന ഗാനം വൻ വൈറലായിരുന്നു. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംഭാഷണം: സുരേഷ് കുമാർ രവീന്ദ്രൻ, അമിത് മോഹൻ രാജേശ്വരി, വിജേഷ് തോട്ടിങ്ങൽ.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates