'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

ആ സമയത്ത് ഞാന്‍ മഞ്ജു വാര്യരുടെ സിനിമകള്‍ ധാരാളമായി കാണുമായിരുന്നു
kandukonden kandukonden
kandukonden kandukonden
Updated on
1 min read

ഛായാഗ്രാഹകനായും സംവിധായകനായും ഇന്ത്യന്‍ സിനിമയില്‍ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട് രാജീവ് മേനോന്‍. നിരവധി മണിരത്‌നം സിനിമകളുടെ ഛായാഗ്രഹാകനായ രാജീവ് നടനായും കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്ന പേട്രിയറ്റിലും വില്ലനായി കയ്യടി നേടുന്നു.

kandukonden kandukonden
'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മിന്‍സാരക്കനവ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് രാജീവ് മേനോന്‍ ആയിരുന്നു. ഐശ്വര്യ റായ്, മമ്മൂട്ടി, അജിത്ത്, തബു തുടങ്ങിയ താരനിര അണിനിരന്ന ചിത്രമാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. ചിത്രത്തിലെ മമ്മൂട്ടി-ഐശ്വര്യ റായ് രംഗങ്ങള്‍ ഇക്കാലത്തും ചര്‍ച്ചയായി മാറുന്നതാണ്.

kandukonden kandukonden
​'ഗ്ലാമറസ് ആയതു കൊണ്ട് മാത്രം മലയാളത്തിൽ നായികയായി മാറിയ എത്ര പേരുണ്ട് ? ഇനിയെങ്കിലും നിർത്തിക്കൂടേ'; കമന്റിന് മറുപടിയുമായി എസ്തർ

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ മറ്റൊരു ഹിറ്റ് ജോഡിയായിരുന്നു തബുവും അജിത്തും. തബു അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് താന്‍ ആദ്യം മനസില്‍ കണ്ടത് മഞ്ജു വാര്യരെയാണെന്നാണ് രാജീവ് മേനോന്‍ പറയുന്നത്. മഞ്ജുവിനോട് കഥയും പറഞ്ഞിരുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

''കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ ഞാന്‍ കുറച്ചധികം ശ്രദ്ധിക്കാറുണ്ട്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന സിനിമയുടെ കാര്യത്തിലും അത് തന്നെയായിരുന്നു. അതിലെ ഒരു കഥാപാത്രത്തിനായി ആരെ കാസ്റ്റ് ചെയ്യണമെന്ന് ഒരുപാട് ആലോചിച്ചു. വളരെ ബോള്‍ഡായ, ശക്തമായ സ്ത്രീകഥാപാത്രം വേണമെന്നുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ മഞ്ജു വാര്യരുടെ സിനിമകള്‍ ധാരാളമായി കാണുമായിരുന്നു. അവരോട് കഥ പറഞ്ഞു. മഞ്ജുവിന് കഥ ഒരുപാട് ഇഷ്ടമായി'' അദ്ദേഹം പറയുന്നു.

''പക്ഷെ അവര്‍ കല്യാണം കഴിക്കാന്‍ പോകുന്ന സമയമായിരുന്നു. വിവാഹത്തിന് ശേഷം അഭിനയിക്കില്ലെന്നും മഞ്ജു പറഞ്ഞു. പിന്നീട് ആ കഥാപാത്രം തബുവിലേക്ക് എത്തി. ഒരുപാട് ലെയറുകളുള്ള കഥാപാത്രം തബു ഗംഭീരമാക്കി.'' അദ്ദേഹം പറയുന്നു. ഐശ്വര്യ റായ് അവതരിപ്പിച്ച കഥാപാത്രത്തിനായി താന്‍ ആദ്യം ചിന്തിച്ചിരുന്നത് സൗന്ദര്യയെയാണെന്നും അദ്ദേഹം പറയുന്നു. പിന്നീട് ഭാര്യ ലതയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താന്‍ ഐശ്വര്യ സമീപിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Summary

Manju Warrier was supposed to play Tabu's role in kandukonden kandukonden. She even heard the story says Rajeev Menon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com