'പണം മുടക്കാത്ത നിര്‍മാതാക്കള്‍' സൗബിന്‍ ഷാഹിറടക്കം മൂന്ന് പ്രതികള്‍; മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പുകേസില്‍ 1000 പേജുള്ള കുറ്റപത്രം

സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് കുറ്റപത്രത്തിലുള്ളത്.
Manjummel Boys, Soubin Shahir
മഞ്ഞുമ്മല്‍ ബോയ്‌സ്, സൗബിന്‍ (Manjummel Boys, Soubin Shahir)ഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ സിബിഐ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചു.നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ പ്രതികളായ കേസില്‍ 1000 പേജുള്ള കുറ്റ പത്രമാണ് അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നത്. സിനിമയുടെ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികള്‍ ഏഴ് കോടി രൂപ കൈപ്പറ്റിയെന്നും എന്നാല്‍ ലാഭ വിഹിതമോ കൈപ്പറ്റിയ തുകയോ തിരികെ നല്‍കിയില്ലെന്നും കാണിച്ച് അരൂര്‍ സ്വദേശി സിറാജ് ഹമീദ് നല്‍കിയ പരാതിയിലാണ് സി.ബി.ഐ അന്വേഷണം നടന്നത്.

Manjummel Boys, Soubin Shahir
സംവിധായകന്‍ കവിളില്‍ ഒരൊറ്റ അടി, കണ്ണീര് വന്നു; തിരിച്ചടിക്കും എന്ന ഘട്ടം വരെയെത്തി: അര്‍ജുന്‍

സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് കുറ്റപത്രത്തിലുള്ളത്. സിനിമയുടെ നിര്‍മാണത്തിനായി പ്രതികള്‍ സ്വന്തമായി പണം മുടക്കിയിട്ടില്ല, പകരം ഏഴുകോടി രൂപ സിറാജിന്റെ കൈയില്‍നിന്ന് വാങ്ങിയാണ് ഉപയോഗിച്ചതെന്നാണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആയിരം പേജുള്ള കുറ്റപത്രമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചത്.

Manjummel Boys, Soubin Shahir
'രാവിലെ തന്നെ പൂസ്, ആടിയുലയുന്നു, ഷര്‍ട്ടിന്റെ ബട്ടണിട്ടതും തെറ്റിച്ച്'; ധര്‍മജന് ട്രോള്‍മഴ; മറുപടിയുമായി ബിബിന്‍ ജോര്‍ജ്

സിറാജ് സിനിമക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നല്‍കാതിരുന്നതിനാല്‍ കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നായിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാല്‍ ഷൂട്ട് ഷെഡ്യൂളുകള്‍ മുടങ്ങുകയും, ഷൂട്ടിങ് നീണ്ടു പോകുകയും ചെയ്തെന്നും നിര്‍മാതാക്കളും വാദിച്ചിരുന്നു. വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സൗബിന്‍ ഷാഹിറിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തള്ളിക്കളഞ്ഞിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്. ഇതില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്' 2024 ഫെബ്രുവരി 22നാണ് തിയറ്ററുകളിലെത്തിയത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോള്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ് തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രം കേരളത്തിന് പുറമേ തമിഴ്നാട്ടിലും തരംഗമായി മാറി. ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഈ വന്‍ ലാഭത്തിന് പിന്നാലെയാണ് നിര്‍മാതാക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ഇന്‍വെസ്റ്റര്‍ രംഗത്തെത്തിയതും ഇപ്പോള്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതും.

Summary

Manjummel Boys Financial Fraud Case: CBI Files Charge Sheet in Ernakulam Principal Sessions Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Marriage Scam
Delhi Red Fort Blast
Top 5 News Today
Alappuzha police attack
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com