'വൃത്തികെട്ട ഡാൻസ്, ഇതിനൊക്കെ എങ്ങനെ സെൻസർ കിട്ടി'; തമന്നയുടെ നൃത്തത്തെ വിമർശിച്ച് മൻസൂർ അലി ഖാൻ

കാവാലയ്യ ​ഗാനത്തിന് തമന്നയുടെ നൃത്തച്ചുവടുകളെ വിമർശിച്ച് മൻസൂർ അലി ഖാൻ
കാവാലയ്യ ​​ഗാനരം​ഗത്തിൽ തമന്ന, മൻസൂർ അലി ഖാൻ/ ഫെയ്‌സ്ബുക്ക്
കാവാലയ്യ ​​ഗാനരം​ഗത്തിൽ തമന്ന, മൻസൂർ അലി ഖാൻ/ ഫെയ്‌സ്ബുക്ക്
Updated on
1 min read

ചെന്നൈ: രജനീകാന്ത് ചിത്രം ജയിലറിൽ 'കാവാലയ്യ' എന്ന ​ഗാനരം​ഗത്തിലെ നടി തമന്നയുടെ നൃത്ത ചുവടുകളെ വിമർശിച്ച് മൻസൂർ അലി ഖാൻ. നടിയുടെ ഹുക്ക് സ്റ്റെപ്പുകൾ വളരെ വൃത്തികേടാണെന്നും ഇതിനൊക്കെ എങ്ങനെ സെൻസർ ക്ലിയറന്‍സ്‌ കിട്ടിയെന്നും അദ്ദേഹം ചോദിച്ചു. 

മൻസൂർ അലി ഖാൽ അഭിനയിച്ച 'സരയു' എന്ന ചിത്രത്തിലെ ചില രം​ഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്‌തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു വിമർശനം. കാവാലയ്യ എന്ന ​ഗാനത്തിൽ തമന്ന ചെയ്യുന്ന പോലെ താൻ തന്റെ സിനിമയിൽ ചെയ്‌തിട്ടില്ലെന്നും ഇതൊന്നും ആരും ചോദിക്കില്ലെന്നും താരം കുറ്റപ്പെടുത്തി.

താരത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ പരാമർശത്തെ എതിർത്ത് രം​ഗത്തെത്തിയത്. നേരത്തെയും വിവാദ പരാമർശനങ്ങളിലൂടെ മൻസൂർ അലി ഖാൻ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.  തമിഴ് താരം വിവേക് അന്തരിച്ചപ്പോൾ മരണകാരണം കൊവിഡ് വാക്സിനാണ് എന്നതടക്കം പറഞ്ഞ താരം കേസിലും പെട്ടിരുന്നു.

രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്‌ത ജയിലർ ബോക്‌സ്‌ ഓഫീസിൽ വമ്പിച്ച വിജയമായിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കിയത്. അതിൽ തമന്നയുടെ ​ഗ്ലാമർ ചുവടുവെപ്പുകൾകൊണ്ട് കാവാലയ്യാ എന്ന ​ഗാനം രാജ്യത്തിനകത്തും പുറത്തും തരം​ഗമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com