

വയനാട് ദുരന്തത്തിന് ഇരയായവരെ ഓർത്ത് കണ്ണീർ വാർത്ത് തമിഴ് നടൻ മൻസൂർ അലി ഖാൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം അനുശോചനം രേഖപ്പെടുത്തിയത്. ജാതിയും മതവും ഒന്നുമില്ല പ്രകൃതിയാണ് എല്ലാം എന്നാണ് മൻസൂർ അലി ഖാൻ പറയുന്നത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ച് ഓർക്കുമ്പോൾ താരം നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിക്കരയുകയായിരുന്നു.
‘ജാതി, മതം, വംശം, ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, താഴ്ന്ന ജാതി, ഉയർന്ന ജാതി, സിനിമ, രാഷ്ട്രീയം, ഭരണാധികാരികൾ, അധഃസ്ഥിതർ, അവസരവാദികൾ, വിവാഹം, ബന്ധം അങ്ങനെ ഒന്നുമില്ല. പ്രകൃതി.. പ്രകൃതിയാണ് എല്ലാം. ഇവിടെ മനസ്സുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഒരു കുടുംബം മുഴുവൻ മണ്ണിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. വയനാട്ടിൽ അതിദാരുണായ ദുരിതം, മറുവശത്ത്, റോക്കറ്റുകളും മിസൈലുകളും എറിഞ്ഞ് കെട്ടിടങ്ങളും നഗരങ്ങളും പട്ടണങ്ങളും നശിപ്പിക്കുന്ന മനുഷ്യരും ഭരണാധികാരികളും. ഒന്ന് ഓർക്കുക, എല്ലാം പ്രകൃതിയാണ്.’-മൻസൂർ അലിഖാൻ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്. തെന്നിന്ത്യയിൽ നിന്നുൾപ്പടെ നിരവധി പേരാണ് വയനാട് ദുരിത ബാധിതർക്ക് സഹായവുമായി എത്തുന്നത്. നടൻ അല്ലു അർജുൻ 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. കാർത്തി, സൂര്യ, ജ്യോതിക, വിക്രം, കമൽഹാസൻ എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates