മരക്കാർ റിലീസ് തിയതി പ്രഖ്യാപിച്ചു; ആവേശത്തിൽ ആരാധകർ 

തിയറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിച്ചതിന് പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്
മരക്കാർ പോസ്റ്റർ
മരക്കാർ പോസ്റ്റർ
Updated on: 
1 min read

കഴിഞ്ഞ വർഷം മലയാളി സിനിമപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാർ. കോവിഡിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റേണ്ടതായി വന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വർഷം മാർച്ച് 26 ന് ചിത്രം തിയറ്ററുകളിലെത്തും. നിർമാതാക്കളായ ആശീർവാദ് ഫിലിംസ് ആണ് റിലീസ് തിയതി ഔദ്യോഗികമായി പുറത്തുവിട്ടത്. 

തിയറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിച്ചതിന് പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്. എന്തായാലും ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം മാർച്ച് 21ന് റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. മരക്കാർ പോലുള്ള വലിയ സിനിമയുടെ തിയറ്റർ റിലീസ് സിനിമാ ഇൻഡ്സ്ട്രിക്ക് വലിയ ഉണർവേകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളും. മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ്.

കർശന നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ചയാണ് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. പകുതി സീറ്റുകളിൽ മാത്രമേ പ്രേക്ഷകർക്ക് പ്രവേശനമുണ്ടാകൂ. അതിനാൽ തിയറ്ററുകൾ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. അതിനിടെ 85 സിനിമകളാണ് തിയറ്റർ കാത്തിരിക്കുന്നത്. മരക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയെല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com