ജയന്ത് സവര്‍ക്കര്‍/ട്വിറ്റര്‍
ജയന്ത് സവര്‍ക്കര്‍/ട്വിറ്റര്‍

നടന്‍ ജയന്ത് സവര്‍ക്കര്‍ അന്തരിച്ചു

പ്രമുഖ മറാത്തി നടന്‍ ജയന്ത് സവര്‍ക്കര്‍ അന്തരിച്ചു
Published on

താനെ: പ്രമുഖ മറാത്തി നടന്‍ ജയന്ത് സവര്‍ക്കര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. ഒട്ടേറെ ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

തിയറ്റര്‍ രംഗത്തുനിന്ന് സിനിമയില്‍ എത്തിയ ജയന്ത് സവര്‍ക്കര്‍ ആറു പതിറ്റാണ്ടുകാലം അഭിനയ രംഗത്ത് സജീവമായിരുന്നു. ഹരി ഓം വിതാല, ഗദ്ബാദ് ഗൊന്ദാല്‍, 66 സദാശിവ്, ബകാല്‍ തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. 

രണ്ടാഴ്ച മുമ്പാണ് രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജയന്ത് സവര്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെട്ടെന്നു നില വഷളാവുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com