'അവിവാഹിതരേ, ഈ സിനിമ നിങ്ങളെ കേള്‍ക്കും'; പെണ്ണുകാണലും, പെണ്‍കാഴ്ചകളുമായി 'സ്തല്‍'

സമൂഹത്തില്‍ വേരാഴ്ത്തിയിട്ടുള്ള ജാതിയേയും ക്ലാസിനേയും സിനിമ അടയാളപ്പെടുത്തുന്നുണ്ട്.
Sthal
Sthal ഇന്‍സ്റ്റഗ്രാം
Updated on
2 min read

ഇരുപതുകളുടെ പകുതിയിലേക്ക് കടന്നാല്‍, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, നേരിടേണ്ടി വരുന്നതാണ് കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍. നിരുപദ്രവകാരിയെന്ന് തോന്നിപ്പിക്കുന്ന ചോദ്യം വളര്‍ന്ന് പന്തലിച്ച് തലയ്ക്ക് മുകളിലൊരു വാളായി മാറുന്നത് നമ്മള്‍ പോലുമറിയില്ല. പലപ്പോഴും സ്വന്തം വീട്ടുകാരേക്കാളും നാട്ടുകാര്‍ക്കായിരിക്കും കല്യാണം നടത്താന്‍ താല്‍പര്യം കൂടുതല്‍. അങ്ങനെയുള്ള കല്യാണപ്രായമെത്തി നില്‍ക്കുന്ന പെണ്‍കുട്ടികളോടായി ഒരു സിനിമ പറയുകയാണ്, ഇതാ നിങ്ങളെ ഞങ്ങള്‍ കേള്‍ക്കുന്നു!

Sthal
അശ്ലീല മെസേജുകള്‍, ബിയര്‍ കുപ്പി തലയ്ക്ക് അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണി; റെയ്ജനെതിരെ യുവതിയുടെ പരാക്രമം; വെളിപ്പെടുത്തി മൃദുല വിജയ്

മറാഠി സിനിമയായ സ്തല്‍ സംവിധാനം ചെയ്തിരിക്കുന്നത് ജയന്ത് സോമാല്‍ക്കര്‍ ആണ്. സിനിമയുടെ കഥ നടക്കുന്നത് മഹാരാഷ്ട്രയുടെ ഉള്‍ഗ്രാമത്തിലാണ്. ബിഎ സോഷ്യോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സവിതയാണ് നായിക. പരുത്തി കര്‍ഷകനായ സവിതയുടെ അച്ഛന്റേയും അമ്മയുടേയും, തൊഴില്‍രഹിതനായ സഹോദരന്റേയുമൊക്കെ ജീവിതത്തിലെ ഏക ലക്ഷ്യം സവിതയുടെ വിവാഹമാണ്. ഒരു പെണ്ണുകാണലില്‍ നിന്നും ആരംഭിച്ച് അനേകം പെണ്ണുകാണലുകളിലൂടെ സഞ്ചരിച്ചാണ് സ്തല്‍ കഥ പറയുന്നത്.

സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്ന സിനിമ, ഒരര്‍ത്ഥത്തില്‍ നമ്മുടെ ജയ ജയ ജയ ജയഹേയുടേയും ലാപ്പതാ ലേഡീസിന്റേയുമൊക്കെ ഗ്രാമത്തിലുള്ളൊരു കസിന്‍ ആയിട്ടൊക്കെ വരും. മുമ്പ് അഭിനയിച്ച് പരിചയമില്ലാത്ത അഭിനേതാക്കളെ വച്ച്, വളരെ റിയലിറ്റിസ്റ്റിക്കായ ഗ്രാമ ജീവിതങ്ങള്‍ അവതരിപ്പിക്കുകയാണ് സിനിമ.

Sthal
'എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ?'; ഭർത്താവിനെ വിമർശിക്കുന്നവരോട് ഖുശ്ബു

നായിക വേഷം അവതരിപ്പിച്ച നന്ദിനി ചിക്തയെയുടെ വളരെ സട്ടിലായ പ്രകടനവും അച്ഛനായി വരുന്ന താരാനാഥ് ഖിരാത്കറുടെ ഡ്രമാറ്റിക് പ്രകടനവും സിനിമയ്ക്ക് നല്‍കുന്ന ഡൈമാനിക്‌സ് വളരെ മനോഹരമാണ്.

Sthal
Sthalഇന്‍സ്റ്റഗ്രാം

മാച്ച് മേക്കിംഗിനെക്കുറിച്ച് സംസാരിക്കുന്ന സിനിമ പാട്രിയാര്‍ക്കിയുടെ തലയ്ക്ക് കൊട്ടിവിടുകയാണ്. ഗൗരവ്വമേറിയ വിഷയം പറയുമ്പോഴും സട്ടിലായി കോമഡിയും അവതരിപ്പിക്കുന്നുണ്ട് സിനിമ. സാവിത്രഭായ് ഫൂലെയുടെ ജന്മദിനാഘോഷം നടക്കുന്ന സ്‌കൂള്‍ മുറ്റത്തു നിന്ന് സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കുന്നതും, പെണ്ണുകാണാന്‍ വന്നവര്‍ കൂട്ടം കൂടി പെണ്‍കുട്ടിയ്ക്ക് മാര്‍ക്കിടുന്നതിന് അടുത്ത് നില്‍ക്കുന്ന പശുവും, സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പശ്ചാത്തലമായി കടന്നു വരുന്ന മാര്‍ക്കറ്റുമെല്ലാം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.

കഥ നടക്കുന്നത് അങ്ങ് മഹാരാഷ്ട്രയിലാണെങ്കിലും നമുക്ക ചുറ്റിനും, അല്ലെങ്കില്‍ നമ്മളുടെ വീടുകളില്‍ നടക്കുന്നത് പോലെ അനുഭവപ്പെടുന്ന ചിത്രമാണ് സത്ല്‍. പെണ്ണുകാണലില്‍ നിന്നാരംഭിച്ച് വിവാഹവും ദാമ്പത്യ ജീവിതവുമൊക്കെ എങ്ങനെയാണ് സ്ത്രീയെ വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടുന്നതെന്നും, പുരുഷന്‍ തീരുമാനിക്കുന്നതനപ്പുറത്തേക്ക് പറക്കാതിരിക്കാന്‍ അവരുടെ സ്വപ്‌നങ്ങളുടെ ചിറകരിയുന്നത് എങ്ങനെയെന്നും കാണിച്ചു തരുന്നുണ്ട്.

പാട്രിയാര്‍ക്കിയോളം തന്നെ സമൂഹത്തില്‍ വേരാഴ്ത്തിയിട്ടുള്ള ജാതിയേയും ക്ലാസിനേയും സിനിമ അടയാളപ്പെടുത്തുന്നുണ്ട്. തൊഴില്ലായ്മയും കര്‍ഷക ജീവിതങ്ങളെ വരിഞ്ഞു മുറുക്കുന്ന കടബാധ്യതയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും സിനിമ അവതരിപ്പിക്കുന്നത് മെലോഡ്രാമയുടെ അതിപ്രസരമില്ലാതെയാണ്. ജാതിയും ക്ലാസും എങ്ങനെയാണ് സ്ത്രീ ജീവിതങ്ങള്‍ക്കുമേല്‍ ഇരട്ടി പ്രഹരമാകുന്നതെന്നും സിനിമ ചൂണ്ടിക്കാണിക്കുന്നു. പുരുഗോമവാദികളെന്ന് സ്വയം വിശ്വസിക്കുന്നവര്‍ക്കിടയിലും, പ്രണയത്തിലുമെല്ലാം അവര്‍ പോലുമറിയാതെ പ്രവര്‍ത്തിക്കുന്ന ക്ലാസിനേയും ജാതിയേയും സ്തല്‍ അവതരിപ്പിക്കുന്നുണ്ട്.

Summary

Marathi movie Sthal exposes patriarchy through match making practice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com