അശ്ലീല മെസേജുകള്‍, ബിയര്‍ കുപ്പി തലയ്ക്ക് അടിച്ച് പൊട്ടിക്കുമെന്ന് ഭീഷണി; റെയ്ജനെതിരെ യുവതിയുടെ പരാക്രമം; വെളിപ്പെടുത്തി മൃദുല വിജയ്

അവര്‍ റെയ്ജന്‍ ചേട്ടന്റെ ഷര്‍ട്ട് പിടിച്ച് വലിക്കുന്നത് ഞങ്ങള്‍ കണ്ടു
Mridhula Vijai, Rayjan
Mridhula Vijai, Rayjanഇന്‍സ്റ്റഗ്രാം
Updated on
2 min read

നടന്‍ റെയ്ജന്‍ രാജന് ആരാധികയില്‍ നിന്നും നേരിടേണ്ടി വരുന്ന അതിരുവിട്ട പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി നടി മൃദുല വിജയ്. റെയ്ജനും മൃദലയും ഒരുമിച്ച് അഭിനയിക്കുന്ന പരമ്പരയുടെ ലൊക്കേഷനിലടക്കമെത്തി യുവതി ശല്യം ചെയ്യുന്നതായാണ് നടിയുടെ വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് മൃദുല നടന്ന സംഭവങ്ങള്‍ വിവരിക്കുന്നത്. മൃദുലയുടെ വാക്കുകളിലേക്ക്:

Mridhula Vijai, Rayjan
ഒന്നുമില്ലായ്മയിൽ നിന്ന് സൂപ്പർ സ്റ്റാറായി മാറിയ ടി കെ മഹാദേവൻ; 'കാന്ത' ഒടിടിയിലേക്ക്, എവിടെ കാണാം?

വളരെ പ്രധാനപ്പെട്ടൊരു കാര്യം പങ്കുവെക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ കൂടെ അഭിനയിക്കുന്നൊരാള്‍ക്ക് ലൊക്കേഷനില്‍ വച്ച് മോശം അനുഭവമുണ്ടായി. റെയ്ജന്‍ ചേട്ടനായിരുന്നു അങ്ങനൊരു അനുഭവമുണ്ടായത്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഇട്ടിരുന്നു. കാര്യം എന്താണെന്ന് ചുരുക്കി പറയാം.

Mridhula Vijai, Rayjan
പെർഫോമൻസിൽ മാത്രമല്ല കളക്ഷനിലും ഞെട്ടിച്ച് ദുൽഖർ; 'കാന്ത' ആദ്യ ദിന കളക്ഷൻ പുറത്ത്

കഴിഞ്ഞ ആറ് വര്‍ഷമായി ഞങ്ങളുടെ സെറ്റില്‍ വരുന്നൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് റെയ്ജന്‍ ചേട്ടന് സ്ഥിരമായി മെസേജ് അയക്കുന്നു. വളരെ മോശമായ മെസേജുകളാണ് അയക്കുന്നത്. പ്രതികരിക്കാതെ വന്നതോടെ അവര്‍ ട്രിഗര്‍ ആകുന്നു. പല പല ഫോണ്‍ നമ്പറില്‍ നിന്നും വിളിച്ച് ചീത്ത വിളിക്കുന്നു. പിന്നെ വിളിച്ച് സോറി പറയുന്നു. വീണ്ടും വൃത്തികെട്ടതും സെക്ഷ്വലുമായ മെസേജ് അയക്കുന്നു. അഞ്ചാറ് വര്‍ഷമായി ഇത് തുടങ്ങിയിട്ട്.

പക്ഷെ തുടര്‍ച്ചയായി വരാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഞങ്ങളുടെ ലൊക്കേഷനില്‍ രണ്ട് സംഭവങ്ങളുമുണ്ടായി. ഇത്രയും വര്‍ഷമായി നടക്കുന്നൊരു കാര്യമായിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നാകും എല്ലാവരും ചോദിക്കുക. ശരിക്കും നമ്മുടെ ഇവിടുത്തെ നിയമമാണ് കാരണം എന്ന് പറയേണ്ടി വരും. ഒരു പെണ്ണ് സംസാരിച്ചാല്‍ അവളെ പിന്തുണച്ച് ഒരുപാട് പേര്‍ വരും. പകരം ഒരു ആണ് തന്നെ ഒരു പെണ്ണ് പിന്തുടരുന്നുവെന്നും മെസേജ് അയക്കുന്നുവെന്നും പറഞ്ഞാല്‍ അതിനെ പിന്തുണയ്ക്കാന്‍ ആള്‍ക്കാരുണ്ടാകില്ല.

പ്രതികരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ. ക്ഷമ മുഴുവന്‍ തീര്‍ന്നതോടെയാണ് പ്രതികരിക്കാന്‍ തുടങ്ങിയത്. പ്രതികരിക്കാന്‍ തുടങ്ങിയ ശേഷം വന്നൊരു മെസേജ് ഞാന്‍ അങ്ങനൊന്നും ചെയ്തിട്ടില്ല, ആവശ്യമില്ലാതെ എന്റെ പേര് ഉപയോഗിക്കരുത്, എനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ല എന്നാണ്. ലൈവ് ആയിട്ട് രണ്ട് സംഭവങ്ങള്‍ കണ്ടിട്ടുള്ള ആളാണ് ഞാന്‍.

ഒരു തവണ ലൊക്കേഷനില്‍ റെയ്ജന്‍ ചേട്ടന്റെ അടുത്ത് അവര്‍ സംസാരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം സംസാരിക്കാന്‍ കൂട്ടാക്കാതെ എഴുന്നേറ്റ് പോയി. അപ്പോള്‍ അവര്‍ റെയ്ജന്‍ ചേട്ടന്റെ ഷര്‍ട്ട് പിടിച്ച് വലിക്കുന്നത് ഞങ്ങള്‍ കണ്ടു. രണ്ടാമത്, അവര്‍ ഞങ്ങളുടെ ലൊക്കേഷനില്‍ പര്‍ദ്ദ ഇട്ടു വന്നു. ഈ വ്യക്തിയെ ലൊക്കേഷനില്‍ കയറ്റില്ല എന്നറിയാവുന്നതിനാലാണ് പര്‍ദ്ദ ഇട്ടു വന്നത്. ചിപ്പി മോളെ കാണണം എന്നു പറഞ്ഞാണ് വന്നത്. ഷോട്ടില്‍ നില്‍ക്കുന്ന റെയ്ജന്‍ ചേട്ടന് അവര്‍ ചോക്ലേറ്റ് കൊടുക്കാന്‍ ശ്രമിച്ചു. അപ്പോള്‍ തന്നെ റെയ്ജന്‍ ചേട്ടന് കാര്യം മനസിലായി. വലുതായി പ്രതികരിച്ചില്ല. അപ്പോഴേക്കും അവര്‍ അവിടെ നിന്നും ഇറങ്ങിപ്പോയി.

നമ്മുടെ കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റിന്, നമുക്ക് അറിയുന്നൊരാള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ അവരെ പിന്തുണയ്ക്കണം എന്നതിനാലാണ് ഈ വിഡിയോ പങ്കുവെക്കുന്നത്. നീ എന്നെ ഗൗനിച്ചില്ലെങ്കില്‍ തലയില്‍ ബിയര്‍ കുപ്പി അടിച്ച് പൊട്ടിക്കും എന്നാണ് അവര്‍ മെസേജ് അയച്ചത്. ഭീഷണിപ്പെടുത്തുന്ന മെസേജുകളാണ് അയക്കുന്നത്. ഇതൊട്ടും സേഫല്ല. ഇന്ന് ഡയറി മില്‍ക്കുമായി വന്നവര്‍ക്ക് നാളെ ആസിഡ് എടുത്തൊഴിക്കാന്‍ സാധിച്ചേക്കും. ഈ വിഡിയോ കാണുന്നവര്‍ നിങ്ങളാല്‍ സാധിക്കുന്നത് ചെയ്യുക. ഓള്‍ റെഡി പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

ഈ വിഡിയോ ഇടുന്നതോടെ എനിക്ക് മെസേജുകള്‍ വരാന്‍ സാധ്യതയുണ്ട്. അത് എന്തു തന്നെയാണെങ്കിലും ഞാന്‍ ലൈവ് ആയി പോസ്റ്റ് ചെയ്യും. ഈ രീതിയില്‍ തന്നെ ഞാന്‍ പരാതിപ്പെടും. ഒരു ആണ് പെണ്ണിനെ പറയുമ്പോഴാണല്ലോ മനസിലാക്കാന്‍ ബുദ്ധിമുട്ട്. ഞാനുമൊരു പെണ്ണാണ്. എനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാം. അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തേയും മോശമായി സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. മെസേജുകള്‍ വരട്ടെ, ഞാന്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ ഇടുന്നതായിരിക്കും.

Actress Mridhula Vijai reveals her co-actor Rayjan is being stalked and threatened by a junior artist.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com