പരിയേറും പെരുമാൾ താരം നെല്ലൈ തങ്കരാജ് അന്തരിച്ചു

പെൺവേഷം കെട്ടി തെരുവു കലാകാരനായുള്ള അദ്ദേഹത്തിന്റെ വേഷം ഏറെ പ്രശംസ നേടിയിരുന്നു
നെല്ലൈ തങ്കരാജ്/ഫോട്ടോ: ട്വിറ്റർ
നെല്ലൈ തങ്കരാജ്/ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ചെന്നൈ: പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നെല്ലൈ തങ്കരാജ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളേ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. നാടൻ കലാകാരനായിരുന്ന നെല്ലൈ തങ്കരാജ് മാരി സെൽവരാജിന്റെ പരിയേറും പെരുമാളിലൂടെയാണ് അഭിനയരം​ഗത്തേക്ക് എത്തുന്നത്. 

നായകന്റെ അച്ഛൻ വേഷത്തിലാണ് അദ്ദേഹം എത്തിയത്. പെൺവേഷം കെട്ടി തെരുവു കലാകാരനായുള്ള അദ്ദേഹത്തിന്റെ വേഷം ഏറെ പ്രശംസ നേടിയിരുന്നു. പരിയേറും പെരുമാളിന്റെ അണിയറപ്രവർത്തകരും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. മാരി സെൽവരാജും ആദരാഞ്ജലി അർപ്പിച്ചു. 'നിങ്ങളുടെ കാലടിപ്പാടുകൾ എന്റെ അവസാനചിത്രം വരെ നിലനിൽക്കും' എന്നാണ് അദ്ദേഹം കുറിച്ചത്. പരിയേറും പെരുമാളിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com