'ഓലഞ്ഞാലി കുരുവി' പാടി മേരി, മൊബൈലിൽ പകർത്തി ​ഗോപി സുന്ദറിന് അയച്ചുകൊടുത്ത് ജയചന്ദ്രൻ; വിഡിയോ

ഒരു വിദേശ വനിത ​ഓലഞ്ഞാലി കുരുവി എന്ന ​ഗാനം ആലപിക്കുന്നതിന്റെ വിഡിയോ ആണ് ​ഗോപിയ്ക്ക് നൽകിയത്
പാട്ടു പാടുന്ന മേരി, ​ഗോപി സുന്ദർ/ ഫേയ്സ്ബുക്ക്
പാട്ടു പാടുന്ന മേരി, ​ഗോപി സുന്ദർ/ ഫേയ്സ്ബുക്ക്
Updated on: 
1 min read

മലയാളത്തിലെ മുൻനിര സം​ഗീത സംവിധായകരാണ് ജയചന്ദ്രനും ​ഗോപി സുന്ദറും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ​ഗോപി സുന്ദറിനന് ജയചന്ദ്രൻ നൽകിയ ക്രിസ്മസ് സമ്മാനമാണ്. ഒരു വിദേശ വനിത ​ഓലഞ്ഞാലി കുരുവി എന്ന ​ഗാനം ആലപിക്കുന്നതിന്റെ വിഡിയോ ആണ് ​ഗോപിയ്ക്ക് നൽകിയത്. 

1983 എന്ന സിനിമയില്‍ ഗോപീസുന്ദര്‍ ഈണമിട്ട ​ഗാനമാണ് ഓലഞ്ഞാലിക്കുരുവി. ക്രിസ്മസ് ആഘോഷിക്കുന്നതിനായി ജയചന്ദ്രൻ കോവളത്തെ ടാജ് ഗ്രീന്‌‍ കോവിലെ സീ സൈഡ് റസ്റ്ററന്റിലെത്തിയപ്പോൾ മേരി എന്ന വിദേശ വനിത ഈ ​ഗാനം ആലപിക്കുന്നത് കേട്ടത്. ഉടനെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ​ഗോപി സുന്ദറിന് അയച്ചുകൊടുക്കുകയായിരുന്നു. 

മനോഹരമായ ഒരു കുറിപ്പിനൊപ്പമാണ് ജയചന്ദ്രൻ വിഡിയോ സെന്റ് ചെയ്തത്. മേരി ഓലഞ്ഞാലി കുരുവി പാടിയപ്പോള്‍ നിന്നെക്കുറിച്ച് വല്ലാത്ത അഭിമാനം തോന്നി. കോവളത്തെ താജ് ഗ്രീന്‍ കോവില്‍ ക്രിസ്മസ് ലഞ്ചിന് വന്നപ്പോഴാണ് അവര്‍ ഇവിടെയിരുന്ന് മനോഹരമായ ഗാനം ആലപിക്കുകയാണ്. ഒരു പ്രാവശ്യം പാടുകയാണെങ്കില്‍ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് ഗാനം അയച്ചുകൊടുക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അങ്ങനെ ഞാന്‍ പാട്ട് ഫോണില്‍ പകര്‍ത്തി. രോമാഞ്ചം വന്നു. എന്നാണ് ജയചന്ദ്രൻ ​ഗോപി സുന്ദറിന് അയച്ചത്. 

തനിക്ക് കിട്ടിയ ഏറ്റവും മികട്ട ക്രിസ്മസ് സമ്മാനമാണിതെന്ന് പറഞ്ഞാണ് ഗോപി സുന്ദര്‍ വിഡിയോ പങ്കുവെച്ചത്. തന്റെ ക്രിസ്മസ് സ്‌പെഷ്യലാക്കിയതിന് ജയചന്ദ്രനോട് നന്ദി പറയാനും മറന്നില്ല. നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തിലെ ഗാനമാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com