കൊച്ചി: തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാത്രിക്രമം നേരിട്ടതിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി അനുഭവിക്കുന്ന ട്രോമ തുറന്ന് പറഞ്ഞ് നടിയും മോഡലുമായ മസ്താനി(നന്ദിത ശങ്കര). ബസിലെ അന്നത്തെ ആറ് മിനിറ്റായിരുന്നില്ല തന്റെ പ്രശ്‌നമെന്നും കേരളം തന്നെ സൈബര്‍ റേപ്പ് ചെയ്തു കഴിഞ്ഞുവെന്നും മസ്താനി പറയുന്നു. സമകാലിക മലയാളത്തിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മസ്താനി.
ബസില്‍ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശി സവാദിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അയാളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഒരുപാട് ആളുകള്‍ തന്നെ വിളിച്ചിരുന്നുവെന്ന് മസ്താനി പറഞ്ഞു. അന്ന് താന്‍ ഹണി ട്രാപ്പ് ചെയ്‌തെന്നായിരുന്നു എനിക്കെതിരെയുള്ള ആരോപണം. എന്നാല്‍ ഒന്നുമല്ലാത്ത അയാളെ ഹണിട്രാപ് ചെയ്തിട്ട് എനിക്കെന്ത് കിട്ടാനാണ്.
ബസില്‍ സംഭവിച്ച അതിക്രമത്തെക്കാള്‍ താന്‍ പിന്നീട് കടന്നു പോയ രണ്ട് വര്‍ഷങ്ങളാണ് അതിഭീകരം. ഞാന്‍ എന്റെ മുറിയില്‍ ഒതുങ്ങിക്കൂടി. എന്നെ വിട്ടു പോകില്ല എന്നുള്ള അഞ്ച് പേര്‍ മാത്രമാണ് ഇന്ന് സുഹൃത്തുക്കളായിട്ടുള്ളത്. എന്റെ ജീവിതം സ്റ്റോപ്പ് ചെയ്തിട്ടുള്ള ഒരു ഇന്‍സിഡന്റായിരുന്നു അത്. സെല്‍ഫ് ഹാമിങ് തുടങ്ങി. ഡിപ്രഷനിലേയ്ക്ക് പോയി. ആ സമയത്താണ് എന്റെ സുഹൃത്ത് പറഞ്ഞത് നിനക്ക് വേദനയല്ലേ വേണ്ടത്, നീ പോയി ടാറ്റൂ അടിക്കാന്‍ പറഞ്ഞു. ഇപ്പോള്‍ എന്റെ ശരീരത്തില്‍ 24 ടാറ്റൂ ഉണ്ട്. എത്ര വേദനയെടുത്തു ഈ ടാറ്റൂ ചെയ്യാന്‍ എന്ന് ടാറ്റൂ ആര്‍ടിസ്റ്റ് ചോദിച്ചിട്ടുണ്ട്. അത്ര വേദനയാണത് ചെയ്യാന്‍. വിഷയത്തെ മതപരമാക്കി മാറ്റിയെന്നും മസ്താനി പറയുന്നു. 2023ൽ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിലാണ് സവാദ് അറസ്റ്റിലായത്. അന്ന് ജാമ്യത്തിലിറങ്ങിയ സവാദിനെ കോൺഗ്രസ് നേതാക്കളും ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം സമാനമായി ലൈംഗികാതിക്രമം നടത്തിയ സവാദ് ഇപ്പോൾ റിമാൻഡിലാണ്
Actress and model Mastaani (Nanditha Shankara) has opened up about the trauma she has been going through for the past two years after being sexually assaulted on a KSRTC bus in Thrissur.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
