'രണ്ട് നായകൾ വിനീതേട്ടന്റെ ദേഹത്തേക്ക് ചാടണം എന്ന് മാത്രമേ പറഞ്ഞുള്ളൂ; ആ ഷോട്ട് കഴിഞ്ഞപ്പോൾ ബാഹുൽ ഓടി വന്ന് കെട്ടിപിടിച്ചു'

കുറുമ്പി എന്ന നായയെ ആണ് മെയിൻ ആയി ചിത്രത്തിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ക
Jijesh, Eko
Jijesh, Ekoവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് ദിൻജിത്ത്- ബാഹുൽ രമേശ് ചിത്രം എക്കോ. സന്ദീപ് പ്രദീപ്, വിനീത്, സൗരഭ് സച്ച്ദേവ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ കുറേ നായകളും എത്തിയിരുന്നു. വിനീതിനെ നായകൾ ചേർന്ന് കൊക്കയിലേക്ക് തള്ളിയിടുന്ന സീൻ വൻ തോതിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ആ രം​ഗത്തെക്കുറിച്ച് സംസാരിക്കുകയാണ് ഡോ​ഗ് ട്രെയിനർ കൂടിയായ ജിജേഷ്.

കുറുമ്പി എന്ന നായയെ ആണ് മെയിൻ ആയി ചിത്രത്തിൽ ഉപയോ​ഗിച്ചിരിക്കുന്നത്. കഥ എന്താണെന്ന് എന്റെയടുത്ത് പറഞ്ഞിട്ടില്ല. "സിനിമ കാണുന്നതുവരെ എനിക്കൊരു ഐഡിയയും ഇല്ല. ഒരാളുടെ ​ദേഹത്തേക്ക് രണ്ട് നായകൾ ചാടണം എന്ന് മാത്രമേ എന്നോട് പറഞ്ഞിരുന്നുള്ളൂ. ആ പോയിന്റിൽ നിന്ന് മാറ്റി ചെയ്യാമെന്ന ഐഡിയയിലായിരുന്നു.

Jijesh, Eko
മാത്യു - മുത്തുവേൽ പാണ്ഡ്യൻ കോമ്പോ ലോഡിങ്! ജയിലർ 2 അപ്ഡേറ്റ്

കോടയും മഴയും കാരണം മാത്രമല്ല, വൈഡ് ഷോട്ടിൽ നമ്മൾ കാണിക്കുന്നതിനോട് ഏകദേശം മാച്ച് കൂടി ആകണമല്ലോ. ബാക്കി സ്ഥലങ്ങളിൽ ഒന്നും ചെയ്യാൻ പറ്റുന്നില്ലായിരുന്നു. ക്ലിഫിന്റെ അവിടെ നിന്ന് രണ്ട് കിലോമീറ്റർ മാറിയാണ് ചെയ്തത്. റോപ്പ് ഒന്നുമില്ലാതെയാണ് വിനീതേട്ടൻ അത് ചെയ്തത്.

Jijesh, Eko
'ക്ലാസ്‌മേറ്റ്‌സ് സെറ്റില്‍ ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നു; ഷൂട്ടിംഗ് സമയത്ത് പൊറുതിമുട്ടിച്ചവരുണ്ട്, എന്നും ഇടിയായിരുന്നു'

അദ്ദേഹം താഴേക്ക് പോകുകയാണെങ്കിൽ പിടിക്കാൻ മുൻപിൽ ആളുകളെ നിർത്തിയിരുന്നു. വിനീതേട്ടന്റെ ആ ഷോട്ട് ചെയ്തപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ കയ്യടി ലഭിച്ചതും. ആ ഷോട്ട് കഴിഞ്ഞതും ബാഹുൽ ഓടി വന്ന് കെട്ടിപിടിച്ചു. പിന്നെ എല്ലാവരും കയ്യടിച്ചു"- ജിജേഷ് പറഞ്ഞു. വിനീത്. അശോകൻ, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

Summary

Cinema News: Master Jijesh talks about Eko movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com