ചെക്കന് കല്യാണം, കലിപ്പ് ലുക്കിൽ നിഖില, കള്ളച്ചിരിയുമായി നസ്ലെൻ; ചിരിപ്പിച്ച് ജോ ആൻഡ് ജോ ഫസ്റ്റ് ലുക്ക്

നവാഗതനായ അരുൺ ഡി. ജോസാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

മാത്യു, നസ്‌ലെൻ, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ജോ ആൻഡ് ജോ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഒരു വിവാഹ ഫോട്ടോയാണ് ഫസ്റ്റ് ലുക്കായി പുറത്തുവന്നിരിക്കുന്നത്. നവാഗതനായ അരുൺ ഡി. ജോസാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.  രസകരമായ പോസ്റ്റർ ആരാധകരുടെ ഹൃദയം കവരുകയാണ്. പൃഥ്വിരാജാണ് പോസ്റ്റർ പുറത്തുവിട്ടത്.

തണ്ണീർ മത്തൻ ബോയ്സ് വീണ്ടും

ചെറുപ്രായത്തിൽ വിവാഹിതനാകുന്ന മാത്യുവിന്റെ കഥാപാത്രത്തിന്റേയും കുടുംബത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. നിഖില വിമൽ ആണ് ചിത്രത്തിൽ മാത്യുവിന്റെ സഹോദരിയായി എത്തുന്നത്. ജോണി ആന്റണിയും സ്മിനുവും മാത്യുവിന്റെ അച്ഛനും അമ്മയുമായി എത്തുന്നു. സൂപ്പർഹിറ്റായി മാറിയ തണ്ണീർമത്തനു ശേഷം മാത്യു തോമസും നസ്ലെനും ഒന്നിക്കുന്ന ചിത്രമാണിത്. 

ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് സിനിമ നിര്‍മ്മിക്കുന്നത്. അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അള്‍സര്‍ ഷായാണ്. ടിറ്റോ തങ്കച്ചന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com