'ആ സിനിമകളൊന്നും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല; തിരിച്ചുവരവ് നടത്താൻ എവിടെയും പോയിട്ടില്ല'

ഇനിയും നല്ല സിനിമകളുടെ ഭാഗമാവാൻ തന്നെയാണ് ശ്രമിക്കുന്നത്.
Mathew Thomas
Mathew Thomasഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളികളുടെ ഹൃദയം കവർന്നിരിക്കുകയാണ് നടൻ മാത്യു തോമസ്. സിനിമ വിട്ട് താൻ എവിടെയും പോയിട്ടില്ലായിരുന്നുവെന്നും അടുത്തിടെ താൻ അഭിനയിച്ച സിനിമകൾ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലായെന്നും മാത്യു പറഞ്ഞു.

തന്റെ അഭിനയം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങളെ ഇനി വരുന്ന സിനിമകളിലൂടെ തെരഞ്ഞെടുക്കാൻ ശ്രമിക്കുമെന്നും മാത്യു വ്യക്തമാക്കി. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. "തിരിച്ചുവരവ് നടത്താൻ ഞാൻ എവിടെയും പോയിട്ടില്ലായിരുന്നു.

ഞാൻ ഈ അടുത്ത് ചെയ്ത സിനിമകൾ ആളുകളുടെ ഒരു പ്രതീക്ഷയ്ക്ക് ഒത്ത് എത്താൻ പറ്റിയിട്ടില്ല എന്ന് തോന്നുന്നു. അതുകൊണ്ട് ആളുകളുടെ പ്രതീക്ഷയ്ക്കൊത്തുള്ള, അതേസമയം അവർക്ക് ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമ കുറച്ചുകാലത്തിന് ശേഷം ചെയ്യാൻ പറ്റി എന്നതിൽ സന്തോഷമുണ്ട്.

പ്രേക്ഷകരിൽ നിന്നുള്ള പ്രതികരണങ്ങളൊക്കെ കേൾക്കുമ്പോൾ അതിലേറെ സന്തോഷം, കാരണം നമുക്ക് നല്ലത് വരണമെന്ന് കുറെപ്പേർ ആഗ്രഹിക്കുന്നുണ്ടല്ലോ എന്നത് സന്തോഷമുള്ള കാര്യമാണ്".- മാത്യു പറഞ്ഞു. അതോടൊപ്പം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന സിനിമയുടെ സംവിധായകൻ ഷഹദിനോടും മാത്യു നന്ദി പറഞ്ഞു.

"ഇപ്പോൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അഭിനന്ദനങ്ങൾക്കൊക്കെ നന്ദി പറയേണ്ടത് സംവിധായകൻ ഷഹദിനോടാണ്. കാരണം ഈയൊരു പൊലീസ് വേഷം ഞാൻ ചെയ്താൽ നന്നാവും എന്ന അദ്ദേഹത്തിന്റെ വിശ്വാസമാണ് പ്രധാനം, അതില്ലായിരുന്നെങ്കിൽ ആ ഒരു റോൾ ഞാൻ ചെയ്യില്ലായിരുന്നു. ഇത്രയും നല്ലൊരു ക്രൂവിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു.

നമ്മളെ സിനിമയിൽ മോശമായി പ്രസന്റ് ചെയ്യില്ലെന്നും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പറഞ്ഞുതരുമെന്നും അറിയാമായിരുന്നു. ഇനിയും നല്ല സിനിമകളുടെ ഭാഗമാവാൻ തന്നെയാണ് ശ്രമിക്കുന്നത്. കിട്ടുന്ന കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ ചെയ്യാൻ വേണ്ടി ശ്രമിക്കും".- മാത്യു വ്യക്തമാക്കി. പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.

Mathew Thomas
ലൈംഗിക അതിക്രമങ്ങളുടെ നഗ്നമായ ചിത്രീകരണം വേണ്ട; ലഹരി ഉപയോഗം മഹത്വവത്കരിക്കരുത്; സിനിമ സെന്‍സര്‍ മാനദണ്ഡം പുതുക്കി
Mathew Thomas
വൻ താരനിരയുമായി അമല്‍ നീരദിന്‍റെ 'ബാച്ച്‌ലർ പാർട്ടി Deux'; ഫസ്റ്റ് ലുക്ക് നാളെ പുറത്ത് വിടും
Mathew Thomas
മലയാളി അല്ലാത്ത എല്ലാവരും കണ്ടിരിക്കേണ്ട മലയാളം സിനിമ ഏത്? പൃഥ്വിരാജ് പറഞ്ഞത് ഒറ്റപ്പേര് മാത്രം
Summary

Mathew Thomas talks about his career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com