

ഒരുകാലത്ത് മലയാളത്തിലെ ശക്തമായ സാന്നിധ്യമാണ് മീന. ബാലതാരമായാണ് മീന മലയാളത്തിലേക്ക് എത്തിയത്. ഇപ്പോൾ മലയാളത്തിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് താരം. പുതുവർഷത്തിൽ സന്തോഷവാർത്തയുമായാണ് മീന എത്തുന്നത്. താരം പ്രധാന വേഷത്തിലെത്തുന്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. 'ആനന്ദപുരം ഡയറീസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.
'ഇടം' എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം കോളജിലേക്ക് പഠിക്കാനെത്തുന്ന കഥാപാത്രത്തെയാണ് 'ആനന്ദപുരം ഡയറീസ്' എന്ന സിനിമയിൽ മീന അവതരിപ്പിക്കുന്നത്. കോളേജ് പശ്ചാത്തലത്തിൽ ക്യാമ്പസ് ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ തമിഴ് നടൻ ശ്രീകാന്തും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന സിനിമ ഫ്രെബുവരി അവസാനത്തോടെ തീയേറ്ററിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൾ റഹൂഫ്, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിക്കുന്ന ചിത്രമാണിത്. സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെയും മനു മഞ്ജിത്തിന്റെയും ഗാനങ്ങളാണ് ചിത്രത്തിൽ. ഷാൻ റഹ്മാനും ആൽബർട്ട് വിജയനുമാണ് പാട്ടുകൾക്ക് ഈണം നൽകുന്നത്.
എഡിറ്റർ-അപ്പു ഭട്ടതിരി, പ്രൊജക്ട് ഡിസൈനർ-നാസ്സർ എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സത്യകുമാർ, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് മംഗലത്ത്, കൊറിയോഗ്രാഫർ- ബാബാ ബാസ്‌കർ, കല-സാബു മോഹൻ, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശിധരൻ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, ലോക്കേഷൻ മാനേജർ -വന്ദന ഷാജു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates