വല്ല ഏലിയന്‍സോ കൊറോണയോ വന്നാല്‍ മനുഷ്യന്‍ മതം വിട്ട് ഒന്നാകും, അത് കഴിഞ്ഞാല്‍ വീണ്ടും വേര്‍ തിരിയും: മീനാക്ഷി അനൂപ്

ഭാവിയില്‍ മതത്തിന്റെ പ്രസക്തി നഷ്ടപ്പെടാനിടയുണ്ടോ?
Meenakshi Anoop
Meenakshi Anoopഫെയ്സ്ബുക്ക്
Updated on
1 min read

തമാശ നിറഞ്ഞ ക്യാപ്ഷനുകളിലൂടെ മാത്രമല്ല, ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയാക്കിയും മീനാക്ഷി അനൂപ് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. മീനാക്ഷിയുടെ കുറിപ്പുകള്‍ പലപ്പോഴും വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ മതത്തെക്കുറിച്ചുള്ള മീനാക്ഷിയുടെ കുറിപ്പും ശ്രദ്ധ നേടുകയാണ്.

Meenakshi Anoop
'കാവാല'യ്ക്കും മുകളിൽ, ഇത്തവണ തമന്നയില്ല; 'ജയിലർ 2' വിൽ ഐറ്റം ഡാൻസുമായി നോറ ഫത്തേഹി

ഭാവിയില്‍ മതത്തിന്റെ പ്രസക്തി നഷ്ടമാകുമോ എന്നാണ് പുതിയ കുറിപ്പില്‍ മീനാക്ഷി ചോദിക്കുന്നത്. വിഷയത്തില്‍ തന്റേതായ അഭിപ്രായവും മീനാക്ഷി പങ്കുവെക്കുന്നുണ്ട്. മനുഷ്യകുലത്തിന് മൊത്തം അപകടമുണ്ടാകുമ്പോള്‍ മതം വിഷയമാകില്ലെന്നും അത് കഴിയുന്നതോടെ എല്ലാ വേര്‍തിരിവും വീണ്ടും ശക്തമാകുമെന്നും മീനാക്ഷി പറയുന്നു.

Meenakshi Anoop
'ഒരു ദിവസം 45,000 രൂപ, 50 ദിവസം നിന്നു'; ബിഗ് ബോസ് പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്

''ചോദ്യം ഭാവിയില്‍ മതത്തിന്റെ പ്രസക്തി നഷ്ടപ്പെടാനിടയുണ്ടോ? ഉത്തരം: എന്റെ ചിന്തയില്‍ ... ചെറിയ അറിവില്‍. മനുഷ്യ കുലത്തിന് മൊത്തമായി ഏതെങ്കിലും തരത്തിലുള്ള അപകടഘട്ടങ്ങളുണ്ടായാല്‍ ഉദാഹരണമായി വല്ല ഏലിയന്‍സ് (സങ്കല്പം ) ആക്രമണങ്ങളോ. മറ്റ് പാന്‍ഡമിക് അസുഖങ്ങളോ ( നടക്കാനിടയുള്ള. കൊറോണ പോലെയുള്ള ) ഒക്കെ സംഭവിച്ചാല്‍ ആ സമയം മതത്തിന്റെയോ ജാതീയുടേയോ സമുദായത്തിന്റെയോ എന്നല്ല യൂറോപ്യന്മാര്‍, ഏഷ്യാക്കാര്‍, ആഫ്രിക്കക്കാര്‍ തുടങ്ങി എല്ലാത്തിരിവുകളും ഒഴിവായി മനുഷ്യരൊന്നായി നില്ക്കുന്നത് കാണാം, എന്നാല്‍ ഭീഷണികള്‍ അവസാനിച്ചാല്‍ എല്ലാത്തിരിവുകളും പൂര്‍വ്വാധികം ശക്തിയായിത്തിരിച്ചു വരുന്ന അത്ഭുതവുമുണ്ട്'' എന്നാണ് മീനാക്ഷിയുടെ കുറിപ്പ്.

പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. 'കൊറോണയും വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടലും ഒക്കെ വന്നപ്പോള്‍ മതങ്ങളും ദൈവങ്ങളും ഉണ്ടായിരുന്നില്ല. മനുഷ്യര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിന്റെ തീവ്രത കുറഞ്ഞപ്പോള്‍ അതിലും ശക്തിയായി തിരിച്ചു വന്നു, സത്യം ആണ്... മതം ഇല്ലാതെ ഇനി മനുഷ്യന് ജീവിക്കാന്‍ പറ്റില്ല.. അത്രക്ക് അടിമ പെട്ടുപോയി.. ചിലര്‍ എങ്കിലും ഉണ്ട് മാറ്റി ചിന്തിക്കുന്നവര്‍, മതത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കും. പക്ഷേ പൂര്‍ണ്ണമായി ഇല്ലാതാവുകയില്ല. കാരണം ആളുകള്‍ കൊഴിയുന്തോറും പുതിയ ആളുകള്‍ ചേര്‍ന്നു കൊണ്ടിരിക്കും' എന്നാണ് ചിലരുടെ കമന്റുകള്‍.

Summary

Meenakshi Anoop talks about religion losing its importance in the future. her post gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com