'ഒരു ദിവസം 45,000 രൂപ, 50 ദിവസം നിന്നു'; ബിഗ് ബോസ് പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്

സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു നടി മഞ്ജു പത്രോസ്
Manju Pathrose
Manju Pathrose ഫെയ്സ്ബുക്ക്
Updated on
1 min read

ജനപ്രീയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയില്‍ ഹിന്ദിയിലാണ് ആദ്യമായി ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. പിന്നീട് മറ്റ് ഭാഷകളിലേക്കും ബിഗ് ബോസ് എത്തി. മലയാളത്തില്‍ ഏഴ് സീസണുകള്‍ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ്. മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാല്‍ ആണ് ബിഗ് ബോസ് അവതാരകന്‍.

Manju Pathrose
'എല്ലാം എല്ലാവരോടും വിശദീകരിക്കാൻ കഴിയില്ല'; ധുരന്ധറിൽ രൺവീറും സാറയും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് കാസ്റ്റിങ് ഡയറക്ടർ

താരങ്ങളും പ്രേക്ഷകരും തമ്മിലുള്ള അകലം കുറയ്ക്കുക മാത്രമല്ല ബിഗ് ബോസ് ചെയ്യുന്നത്., പുതിയ താരങ്ങളെ സൃഷ്ടിക്കുകയും ബിഗ് ബോസ് ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടവരെ മലയാളികളുടെ വീടുകളിലെ ചര്‍ച്ചാ വിഷയമാക്കി മാറ്റാന്‍ ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്.

Manju Pathrose
'നട്ടെല്ലിന് വെട്ടേറ്റു, കാലിന് ഫീലിങ് നഷ്ടമായി, എന്നന്നേക്കുമായി കിടപ്പിലായേനെ'; ആ രാത്രി ഇന്നും ഭയപ്പെടുത്തുവെന്ന് സെയ്ഫ് അലി ഖാന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു നടി മഞ്ജു പത്രോസ്. തനിക്ക് ബിഗ് ബോസില്‍ നിന്നും ലഭിച്ച പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തുകയാണ് മഞ്ജു പത്രോസ്. ഒരു ദിവസം 45 രൂപയായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്നാണ് മഞജു പത്രോസ് പറയുന്നത്. അമ്പത് ദിവസം ബിഗ് ബോസില്‍ നിന്നുവെന്നും മഞ്ജു പത്രോസ് പറയുന്നു.

'എനിക്ക് അന്ന് ഒരു ദിവസം 45000 രൂപയായിരുന്നു ലഭിച്ചത്. അന്ന് ദിവസേന ആയിരുന്നു പേയ്‌മെന്റ്. ആ പൈസ കൊണ്ട് ഞാന്‍ ഒരു ലക്ഷപ്രഭുവും ആയില്ല. അതുകൊണ്ട് വീട് വച്ചു. അന്‍പതാമത്തെ ദിവസമാണ് ബിഗ് ബോസില്‍ നിന്നും ഞാന്‍ എവിക്ട് ആകുന്നത്' എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.

കൊവിഡ് ലോക്ക്ഡൗണ്‍ മൂലം പകുതി വഴിയ്ക്ക് നിര്‍ത്തേണ്ടി വന്ന സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു മഞ്ജു പത്രോസ്. ഈയ്യടുത്താണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിച്ചത്. നടി അനുമോള്‍ ആണ് ഈ സീസണിലെ വിജയി.

Summary

Manju Pathrose reveals how much she got for Bigg Boss Malayalam Season 2. She was there for 50 days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com