ചാക്കോച്ചന്റെ കണ്ണ് നിറഞ്ഞു, മുഖം മാറി; ആ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി: മീര അനില്‍

പത്ത് സെക്കന്റ് മാത്രമുള്ള നോട്ടത്തില്‍, അങ്ങനൊരു ചോദ്യം വേണമായിരുന്നോ മീരേ എന്ന് ചാക്കോച്ചന്‍ ചോദിക്കാതെ ചോദിച്ചു.
Meera Anil, Kunchacko Boban
Meera Anil, Kunchacko Boban
Updated on
1 min read

അവതാരകയെന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് മീര അനില്‍. ടെലിവിഷന്‍ ഷോകളും അവാര്‍ഡ് ഷോകളുമൊക്കെ മീര അനില്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം താരങ്ങളോടുള്ള ചോദ്യങ്ങളുടെ പേരില്‍ വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്ട് മീര അനില്‍. തനിക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നിയൊരു ചോദ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര. മൈല്‍സ്‌റ്റോണ്‍ മേക്കഴേസിന് നല്‍കിയ അഭിമുഖത്തിലാണ് മീരയുടെ തുറന്നു പറച്ചില്‍.

''ഒരു തവണ, ചാക്കോച്ചന്റെ ഒരു ഇവന്റില്‍ അദ്ദേഹത്തിന്റെ അച്ഛനെക്കുറിച്ച് ഞാന്‍ ചോദിച്ചിരുന്നു. ചാക്കോച്ചനോട് നേരത്തെ പറഞ്ഞിരുന്നില്ല. ചാക്കോച്ചന്റെ അച്ഛന്റെ ഫോട്ടോയൊക്കെ വളരെ കഷ്ടപ്പെട്ട് കളക്ട് ചെയ്യുകയും അവിടെ പ്ലേ ചെയ്യുകയും ചെയ്തിരുന്നു. ചാക്കോച്ചന്‍ ഭയങ്കര ഹാപ്പിയായി നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ 20 വര്‍ഷം ആഘോഷിക്കുകയായിരുന്നു ഞങ്ങള്‍. വളരെ സന്തോഷത്തോടെ നില്‍ക്കവെ പെട്ടെന്ന് മ്യൂസിക്കോടെ ഈ ചിത്രങ്ങള്‍ കയറി വന്നു.

അങ്ങനെ നിന്നിരുന്ന ചാക്കോച്ചന്‍ ഒരു സെക്കന്റില്‍ അദ്ദേഹത്തിന്റെ അസാധ്യത്തിലേക്ക് പോയി. ചാക്കോച്ചന്റെ വലിയ വിജയം കാണാന്‍ ഇപ്പോള്‍ അച്ഛനില്ല. അപ്പനില്ലാത്ത ഈ നിമിഷത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് അതിനെ കാണുന്നത് എന്നോ മറ്റോ ഞാന്‍ ചോദിച്ചു. ചാക്കോച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ ഒരു നോട്ടം നോക്കി. പത്ത് സെക്കന്റ് മാത്രമുള്ള നോട്ടത്തില്‍, ഈ നിമിഷം അങ്ങനൊരു ചോദ്യം വേണമായിരുന്നോ മീരേ എന്നൊരു ചോദ്യം ചാക്കോച്ചന്‍ ചോദിക്കാതെ ചോദിച്ചു.

അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ആ സമയത്ത് അവതാരക എന്ന മീര മാറി, മനുഷ്യ സ്ത്രീയായ മീരയിലേക്ക് ഞാന്‍ പോയി. ഇത് വേണ്ടിയിരുന്നുവോ എന്ന് ചോദിച്ചു. ഞാന്‍ വിചാരിച്ചതിനേക്കാളും ചാക്കോച്ചന്‍ അത് ഉള്ളിലേക്ക് എടുത്തു. ആര്‍ക്കും വേദനയുണ്ടാക്കരുതെന്ന് കരുതി ജീവിക്കുന്ന ആളാണ് ഞാന്‍. അത് ഭയങ്കരമായ വിഷമമായി. ചാക്കോച്ചന്‍ വളരെ സ്വീറ്റ് ആയിട്ടുള്ള താരമാണ്. അതിനാല്‍ ആ നിമിഷം അങ്ങനൊരു ചോദ്യം വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി''.

Meera Anil, Kunchacko Boban
ദീപിക, ആലിയ പിന്നെ മമിത; 200 കോടിയിൽ ചരിത്രമെഴുതി താരം
Meera Anil, Kunchacko Boban
'കാമുകന്‍ വഞ്ചിച്ചു, ആ പെണ്‍കുട്ടി എന്‍റെ സുഹൃത്തായി; അറിയുന്നത് ബ്രേക്കപ്പിന് ശേഷം'; വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി
Meera Anil, Kunchacko Boban
'എന്റെ സ്വഭാവം അങ്ങനെയാണ്; ഇനിയിപ്പോൾ എനിക്ക് അങ്ങനെ ഇരിക്കാൻ പറ്റിയില്ലെങ്കിൽ പോലും ഞാനത് പുറത്തു കാണിക്കാറില്ല'
Summary

Meera Anil still regrets asking a personal question to Kunchacko Boban

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com