ലഹങ്കയിൽ അതിസുന്ദരിയായി മീര ജാസ്മിൻ: ചിത്രങ്ങൾ

ലൂസ് ഹെയറിൽ വലിയ വട്ടപൊട്ടു തൊട്ടു നിൽക്കുന്ന മീരയുടെ ചിത്രങ്ങൾ ആരാധക ഹൃദയം കവരുകയാണ്
മീര ജാസ്മിൻ/ചിത്രം: ഇൻസ്റ്റ​ഗ്രാം
മീര ജാസ്മിൻ/ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാലോകത്തെ നിറസാന്നിധ്യമായിരുന്നു മീര ജാസ്മിൻ. ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം. ജയറാമിനൊപ്പമുള്ള മകൾ എന്ന ചിത്രത്തിനു പിന്നാലെ ‘ക്വീൻ എലിസബത്ത്’ ആണ് മീരയുടേതായി മലയാളത്തിൽ റിലീസിന് ഒരുങ്ങുന്നത്. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നരേൻ ആണ് നായകനായി എത്തുന്നത്. 

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരത്തിന്റെ ചിത്രങ്ങളും ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് മീരയുടെ പുതിയ ഫോട്ടോഷൂട്ടാണ്. ലഹങ്കയിൽ അതിസുന്ദരിയായാണ് മീര ജാസ്മിൻ ചിത്രത്തിൽ എത്തുന്നത്. നേവി ബ്ല്യൂ നിറത്തിലുള്ള ലഹങ്കയ്ക്കൊപ്പം സിൽവർ ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. ലൂസ് ഹെയറിൽ വലിയ വട്ടപൊട്ടു തൊട്ടു നിൽക്കുന്ന മീരയുടെ ചിത്രങ്ങൾ ആരാധക ഹൃദയം കവരുകയാണ്. സരിൻ രാംദാസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അസാനിയ നസ്രിൻ ആണ് സ്റ്റൈലിസ്റ്റ്. മേക്കപ്പ് ഉണ്ണി പി.എസ്.

മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്. യൈ നോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴിലും തിരിച്ചെത്തുകയാണ് മീര. 2014ൽ പുറത്തിറങ്ങിയ വിംഗ്യാനിയാണ് മീര അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കാം 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Keerthy Suresh
Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
X

FOLLOW US

ON GOOGLE DISCOVER