

അടുത്തിടെയാണ് താൻ വിവാഹമോചിതയായ വിവരം നടി മീര വാസുദേവൻ പങ്കുവച്ചത്. കാമറാമാനായ വിപിൻ പുതിയങ്കമായിരുന്നു മീരയുടെ മുൻ ഭർത്താവ്. ഇപ്പോഴിതാ ജീവിതം, സ്വാതന്ത്ര്യം, ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ശ്രദ്ധേയമായ കുറിപ്പുകൾ പങ്കുവച്ചിരിക്കുകയാണ് മീര. മീരയുടെ ഇൻസ്റ്റഗ്രാം കുറിപ്പുകൾ വ്യക്തിപരമായ അനുഭവങ്ങളും വീക്ഷണങ്ങളും വെളിപ്പെടുത്തുന്നതായിരുന്നു.
യാത്രകളെ ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്നതിനെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമുള്ള താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 2025 ഓഗസ്റ്റ് മുതൽ താൻ സിംഗിളാണെന്ന് മീര സമൂഹ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്.
മീര പങ്കുവച്ച കുറിപ്പുകൾ
‘‘വിവാഹം, പ്രണയബന്ധം, ഒരു സിറ്റുവേഷൻഷിപ്പ്, സാധാരണ ഡേറ്റിങ് എന്നിവയുടെ രുചി ഞാൻ അറിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്നത് യാത്രകളെയാണ്.’’ ‘‘ചിലപ്പോൾ സുഹൃത്തുക്കളല്ല നമ്മളോട് തെറ്റ് ചെയ്യുന്നത്, അവർ അർഹിക്കാത്ത ഒരു വിഭാഗത്തിൽ നമ്മൾ ഉൾപ്പെടുത്തിയ ആളുകളാണ്. ചിലർ സുഹൃത്തുക്കളായിരുന്നില്ല, വെറും പരിചയക്കാർ മാത്രമായിരുന്നു.’’
‘‘ചതിക്കാത്ത, പുറത്തുപോകാത്ത, കളികൾ കളിക്കാത്ത, തനിക്കെന്താണ് വേണ്ടതെന്ന് അറിയുന്ന, തനിക്കുള്ളതിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന, വ്യക്തമായി കാര്യങ്ങൾ സംസാരിക്കുന്ന, സ്വന്തം മൂല്യം തിരിച്ചറിയുന്ന, എന്നാൽ നിങ്ങളെ മാത്രം ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ നഷ്ടപ്പെടുത്തുന്നത് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. എത്ര ലജ്ജാകരമാണ് അത്.’’
വിവാഹബന്ധം വേർപെടുത്തിയെങ്കിലും, പുതിയ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കുന്നതിന്റെ സൂചനകളാണ് മീരയുടെ കുറിപ്പുകൾ നൽകുന്നത്. കഴിഞ്ഞ വർഷം മേയ് മാസമാണ് 43കാരിയായ മീര വാസുദേവൻ പാലക്കാട് സ്വദേശിയായ വിപിൻ പുതിയങ്കവുമായി വിവാഹിതയായത്.
ഇത് താരത്തിന്റെ മൂന്നാം വിവാഹമായിരുന്നു. കോയമ്പത്തൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ‘കുടുംബവിളക്ക്’ എന്ന പരമ്പരയുടെ സെറ്റിൽ വച്ചാണ് മീരയും വിപിനും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ഈ സീരിയലുകളുടെ കാമറാമാനായും വിപിൻ പ്രവർത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates