നടന്‍ പ്രഭാസ് ചിത്രം /ഫെയ്‌സ്ബുക്ക്‌
നടന്‍ പ്രഭാസ് ചിത്രം /ഫെയ്‌സ്ബുക്ക്‌

പുതിയ ചിത്രത്തിന് പ്രഭാസ് വാങ്ങിയത് 150 കോടി?; ഞെട്ടി സിനിമാ ലോകം

പുതിയ ചിത്രമായ ആദിപുരുഷന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പ്രഭാസ് 150 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍
Published on

ഹൈദരബാദ്‌: രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രമാണ് പ്രഭാസിനെ സൂപ്പര്‍ താരമായി ഉയര്‍ത്തിയത്. പുതിയ ചിത്രമായ ആദിപുരുഷന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പ്രഭാസ് 150 കോടി രൂപ പ്രതിഫലം
വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്ക് പിന്നാലെ പ്രഭാസ് നായകനായ സഹോ എന്ന ചിത്രം പുറത്തിറങ്ങിയെങ്കിലും രാജമൗലി ചിത്രവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വിജയമായിരുന്നില്ല.  ആ ചിത്രത്തിനായി അന്ന് പ്രഭാസ് വാങ്ങിയത് 30 കോടി രൂപയായിരുന്നു.

ഓം റൗത്താണ് ആദിപുരുഷ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. രാമനായാണ് പ്രഭാസ് ചിത്ത്രത്തില്‍ അഭിനയിക്കുന്നത്. കൃതി സനോനാണ് സീതയായി  എത്തുന്നത്. ചിത്രത്തില്‍ രാവണനായി എത്തുന്നത് സെയ്ഫ് അലിഖാനാണ്.

ഒരേസമയം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രം എത്തുക. അടുത്തവര്‍ഷം ഓഗസ്റ്റ് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. 

ഇതിനൊപ്പം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രഭാസ് അഭിനയിക്കുന്നുണ്ട്. പ്രോജക്റ്റ് കെ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഗുരുപൂര്‍ണിമയില്‍ ആരംഭിച്ചു. പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.  ഈ സിനിമ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയാണെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com