9ലക്ഷത്തിലധികം ഫോളോവേഴ്‌സ്; 21കാരിയായ ടിക് ടോക് താരം അന്തരിച്ചു

മരണവിവരം കുടുംബാംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിക്കുകയായിരുന്നു.
മേഘ താക്കൂര്‍
മേഘ താക്കൂര്‍
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ കനേഡിയന്‍ ടിക് ടോക് താരം മേഘ താക്കൂര്‍ അന്തരിച്ചു. 21 വയസായിരുന്നു. മരണവിവരം കുടുംബാംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിക്കുകയായിരുന്നു. 'പെട്ടന്നും അപ്രതീക്ഷിതവുമായ മരണം' എന്നാണ് കുടുംബം പറയുന്നത്. നവംബര്‍ 24നായിരുന്നു മരണമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

'വെളിച്ചവും കരുതലുമായ മകള്‍ മേഘ ഞങ്ങളെ വിട്ടുപിരിഞ്ഞു. ആത്മവിശ്വാസവും സ്വതന്ത്രയുമായ യുവതിയായിരുന്ന അവളെ വല്ലാതെ മിസ് ചെയ്യും. അവളുടെ വിയോഗം ആരാധകരെ അറിയിക്കണമെന്നുണ്ടായിരുന്നു. ഈ അവസരത്തില്‍ അവളെ അനുഗ്രഹിക്കണം, അവളുടെ യാത്രയില്‍ നിങ്ങളുടെ പ്രാര്‍ഥനകളും ഉണ്ടാകണം' കുടുംബം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. 

ടിക് ടോക്കില്‍ 9,30,000 ഫോളോവേഴ്‌സ് ഉള്ള മേഘ, ബോഡി പോസിറ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രശസ്തയാണ്.  ഇന്‍സ്റ്റഗ്രാമില്‍ 1,00,000 ഫോളോവേഴ്‌സുണ്ടായിരുന്നു. നിരവധി ഡാന്‍സ് വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com