രണ്ടാ വിവാഹവാര്‍ഷികം ആഘോഷമാക്കുകയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും. രണ്ട് ദിവസങ്ങളിലായി രണ്ട് വിവാഹങ്ങളാണ് ഇരുവരും ചെയ്തത്. ഡിസംബര്‍ ഒന്നിനായിരുന്നു ആദ്യ വിവാഹം. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇത്. അടുത്ത ദിവസം ഹിന്ദു വിവാഹവും നടന്നു. ഹിന്ദു വിവാഹത്തിന്റെ വാര്‍ഷികം ആഘോഷിച്ചുകൊണ്ട് പ്രിയങ്കയും ജൊനാസും പങ്കുവെച്ച പോസ്റ്റാണ് ആരാധകരുടെ മനസു കീഴടക്കുന്നത്.
വിവാഹത്തിന്റെ ഇതുവരെ കാണാത്ത ചിത്രങ്ങളാണ് ഇരുവരും പുറത്തുവിട്ടത്. ചുവന്ന ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായിരുന്നു പ്രിയങ്ക. വിവാഹവേഷത്തിലെ മനോഹര ചിത്രങ്ങളാണ് പുറത്തുവിട്ടത്. സഹോദരന്മാരുടെ തോളില്‍ ഇരുന്നുകൊണ്ട് പ്രിയങ്കയുടെ കയ്യില്‍ ചുംബിക്കുന്ന ജൊനാസിന്റെ ചിത്രവും കൂട്ടത്തിലുണ്ട്.
രണ്ട് ദിവസം, രണ്ട് വിവാഹം ഇപ്പോള്‍ രണ്ട് വര്‍ഷം. പ്രിയങ്കയെ അവളുടെ രാജ്യത്തുവച്ച് പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ഞാന്‍ എത്ര ഭാഗ്രവാനാണ്. എത്ര വേഗമാണ് സമയം കടന്നുപോവുന്നത്. ഹാപ്പി ഹിന്ദു ആനിവേഴ്‌സറി ബ്യൂട്ടിഫുള്‍- നിക്ക് കുറിച്ചു. എന്റെ യഥാര്‍ത്ഥ ജീവിതത്തിലെ ബോളിവുഡ് ഹീറോ, ഐലവ് യു ഹാന്‍ഡ്‌സം എന്നാണ് പ്രിയങ്ക കമന്റ് ചെയ്തത്.
നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചത്. 2018 ല്‍ ജോദ്പൂരില്‍വച്ചായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹആഘോഷത്തില്‍ അടുത്ത സുഹൃത്തുക്കളും വീട്ടുകാരുമാണ് പങ്കെടുത്തത്. തുടര്‍ന്ന് ഡല്‍ഹിയിലും മുംബൈയിലും വച്ച് റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates