'എംജി അണ്ണന്റെ അടുത്ത് ഒരു വേടനും വരില്ല!' ഇത് എംജി വൈബ്; വൈറലായി വിഡിയോ

എങ്ങനെയുണ്ട് എഐ ചേട്ടന്മാരുടെ പരിപാടി’ എന്ന അടിക്കുറിപ്പോടെ എംജി ശ്രീകുമാർ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
MG Sreekumar
MG Sreekumarവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മലയാളികളുടെ പ്രിയപ്പെട്ട ​എംജി അണ്ണനാണ് എംജി ശ്രീകുമാർ. ഇപ്പോഴിതാ എംജി ശ്രീകുമാറിന്റെ ഒരു എഐ വിഡിയോ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഗ്ലോബൽ സ്റ്റാറായി മാറിയ എംജി ശ്രീകുമാറിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. ‘നരൻ’ സിനിമയിലെ ‘വേൽമുരുകാ ഹരോ ഹരാ’ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

‘എങ്ങനെയുണ്ട് എഐ ചേട്ടന്മാരുടെ പരിപാടി’ എന്ന അടിക്കുറിപ്പോടെ എംജി ശ്രീകുമാർ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ആയിരങ്ങള്‍ തടിച്ചുകൂടിയ വേദികളെ ഹരംകൊള്ളിക്കുന്ന പോപ് ഗായകനായാണ് എംജി ശ്രീകുമാർ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മോഡേൺ ലുക്കില്‍ സ്റ്റൈലിഷായാണ് എംജി ശ്രീകുമാറിനെ വിഡിയോയിൽ അവതരിപ്പി‌ക്കുന്നത്.

MG Sreekumar
'സര്‍ക്കാര്‍ പണം മുടക്കുമ്പോള്‍ സുതാര്യത വേണം', അടൂരിനെ പിന്തുണച്ച് ശ്രീകുമാരന്‍ തമ്പി; 'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒന്നുമല്ലാതായത് രാഷ്ട്രീയക്കാര്‍ക്ക് വേണ്ടപ്പെട്ടവരുള്ളതിനാല്‍'

കറുത്ത ടീഷർട്ടും ആഭരണങ്ങളും ധരിച്ച് മസിലുകളുമായി ഇതുവരെ കാണാത്ത എംജിയെയാണ് വിഡിയോയിൽ കാണാൻ സാധിക്കുക. വിഡിയോയുടെ അവസാനം മോഹൻലാലിന്റെ തകർപ്പൻ ഡാൻസും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. എംജി ശ്രീകുമാർ ഗ്ലോബൽ സ്റ്റാറായി എന്നാണ് ആരാധകർ പറയുന്നത്.

MG Sreekumar
'പങ്കജ് ത്രിപാഠിയോ‌ട് ക്രഷ് ആയിരുന്നു, ആരാധന മൂത്തപ്പോൾ കാപ്പി കുടിക്കാൻ ക്ഷണിച്ച് അദ്ദേഹത്തിന് ഞാൻ കത്തെഴുതി'; മഹുവ മൊയ്ത്ര

‘എംജി അണ്ണന്റെ അടുത്ത് ഒരു വേടനും വരില്ല’ എന്ന് ഒരാൾ കമന്റ് ചെയ്തു. ‘എംജി അണ്ണൻ പവർ’, പയിനായിരം പൂച്ചെണ്ടുകൾ, അടി ഒരു എഐ പൂക്കുറ്റി, ‘എംജി വേറെ ലെവൽ’, ‘എംജി സൂപ്പർ’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള മറ്റ് ചില കമന്റുകൾ. ഇതിന് മുൻപ് നടൻ കലാഭവൻ മണിയുടെ എഐ വിഡിയോയും വൈറലായി മാറിയിരുന്നു.

Summary

Cinema News: MG Sreekumar's AI video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com