

മലയാളികളുടെ പ്രിയഗായകനാണ് എംജി ശ്രീകുമാര്‍. അടിപൊളി പാട്ടുകളും മെലഡിയുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഗായകന്‍. സിനിമയിലെന്നത് പോലെ ഗാനമേള വേദികളിലും കേള്‍വിക്കാരെ കയ്യിലെടുക്കുന്ന കലാകാരന്‍. സംഗീത റിയാലിറ്റി ഷോകളിലെ ജനപ്രീയ വിധികര്‍ത്താവും ഹിറ്റ് അവതാരകനുമെല്ലാമാണ് എംജി ശ്രീകുമാര്‍. എംജി എന്ന രണ്ടക്ഷരം മലയാളി ജീവിതത്തിന്റെ ഭാഗമായിട്ട് പതിറ്റാണ്ടുകളായി.
എംജി ശ്രീകുമാര്‍ എ്ന്ന പേരിനൊപ്പം തന്നെ ചേര്‍ത്തുപറയുന്ന പേരാണ് ഭാര്യ ലേഖ ശ്രീകുമാറിന്റേത്. എംജിയോടൊപ്പം എല്ലാ വേദികളിലും ലേഖയേയും കാണാം. ഇരുവരേയും ഒരുമിച്ചല്ലാതെ കാണുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ്. സിനിമയെ വെല്ലുന്ന പ്രണയകഥയാണ് എംജിയുടേയും ലേഖയുടേയും. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് എംജിയും ലേഖയും.
''ഫോണിലൂടെയാണ് സൗഹൃദം തുടങ്ങിയത്. ആ സമയത്ത് കുറച്ച് സംഘര്‍ഷങ്ങളിലൂടെയാണ് ജീവിതം മുന്നോട്ട് പോയിരുന്നത്. അമ്മയോടും അച്ഛനോടും പറയാനാകാത്ത ആ കാര്യങ്ങളൊക്കെ കേള്‍ക്കാന്‍ ശ്രീക്കുട്ടന്‍ മനസ് കാണിച്ചു. സൗഹൃദം പ്രണയമായത് എപ്പോഴാണെന്ന് സത്യമായും അറിയില്ല. ശ്രീക്കുട്ടന് കല്യാണാലോചനകള്‍ വരുന്ന സമയമാണ്. എല്ലാ ഫോട്ടോയും എന്നെ കാണിക്കും. കുറച്ചായപ്പോള്‍ ആരേയും ഇഷ്ടപ്പെട്ടില്ലേ എന്ന് ഞാന്‍ ചോദിച്ചു'' എന്നാണ് ലേഖ പറയുന്നത്.
''എല്ലാ മുഖത്തും നിന്നെയാണ് കാണുന്നത് എന്ന മറുപടി ഹൃദയത്തില്‍ തൊട്ടു. ഞാന്‍ നില്‍ക്കുമ്പോള്‍ ശ്രീക്കുട്ടന്‍ വേറെ കല്യാണം കഴിക്കില്ല എന്ന് തോന്നിയതു കൊണ്ട് അമേരിക്കയിലേക്ക് തിരിച്ചുപോയി. പക്ഷെ പ്രണയത്തിന് അതൊരു തടസ്സമായില്ല. ആ പ്രണയമാണ് ഇന്നും രണ്ടു പേരേയും ചേര്‍ത്തു നിര്‍ത്തുന്നത്. അന്ന് ഊട്ടിയിലെ സ്‌കൂളിലാണ് മോള്‍ പഠിക്കുന്നത്. അവളെ ഒരു ഘട്ടത്തില്‍ എത്തിക്കുന്നത് വരെ വിവാഹത്തിന് സമ്മതം മൂളില്ല എന്ന് ശ്രീക്കുട്ടന് അറിയാമായിരുന്നു'' എന്നും ലേഖ പറയുന്നു.
പ്രണയത്തില്‍ നിന്നു പിന്മാറില്ല എന്ന് ഉറച്ച തീരുമാനമെടുത്തിരുന്നു. വീട്ടില്‍ അമ്മ മാത്രമാണ് പൂര്‍ണമായി പിന്തുണച്ചത്. സിനമയിലും ഇനി പാടിപ്പിക്കില്ലെന്ന് പറഞ്ഞവര്‍ സിനിമാ മേഖലയിലുണ്ട്. സിനിമ ഇല്ലെങ്കില്‍ ഗാനമേള പാടി ജീവിച്ചോളാം എന്നായിരുന്നു ഞാന്‍ അവരോട് ധൈര്യത്തോടെ പറഞ്ഞതെന്ന് എംജിയും ഓര്‍ക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
