

ഷാജി പാപ്പനും സംഘവും ബോക്‌സ് ഓഫീസ് കീഴടക്കിയിരിക്കുകയാണ്. ആട് 3 കളക്ഷനില്‍ കുതിക്കുമ്പോള്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ നിന്നും നീക്കം ചെയ്യേണ്ടി വന്നൊരു രംഗത്തെക്കുറിച്ചാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ വെളിപ്പെടുത്തല്‍.
ചിത്രത്തിന്റെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പം നടത്തിയ പ്രസ് മീറ്റിലായിരുന്നു മിഥുന്റെ വെളിപ്പെടുത്തല്‍. അക്ഷയ് രാധാകൃഷ്ണന്‍ അഭിനയിച്ച രംഗമാണ് നീക്കം ചെയ്യേണ്ടി വന്നത്. ആ രംഗം നീക്കം ചെയ്തതില്‍ അതിയായ സങ്കടമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.
''അക്ഷയ് രാധാകൃഷ്ണന്‍ അഭിനയിച്ചൊരു അടിപൊളി സീനുണ്ടായിരുന്നു. വില്ലേജില്‍ വച്ചുള്ള മാടന്‍ കണ്ടപ്പന്റെ രംഗം. ഭയങ്കര രസകരമായ സീനായിരുന്നു. ഞങ്ങളുടെ സിനിമയിലെ ഏറ്റവും മനോഹരമായ സീനുകളിലൊന്നായിരുന്നു. അതില്‍ നല്ല ഹ്യുമറും ഉണ്ടായിരുന്നു. അത് പോയതില്‍ എനിക്ക് ഭയങ്കര വിഷമമുണ്ട്. ഇനി അക്ഷയ്‌യെ വിളിച്ച് സോറി പറയണം. ഞാനിതുവരെ പറഞ്ഞിട്ടില്ല. അക്ഷയ് സോറി. ഡയറക്ടേഴ്‌സ് കട്ടില്‍ യൂട്യൂബില്‍ അത് കാണാം. വളരെ ഗംഭീരമായ, വലുപ്പമുള്ള സീനായിരുന്നു. പക്ഷെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ല'' എന്നാണ് മിഥുന്‍ പറഞ്ഞത്.
പിന്നാലെ മറുപടിയുമായി അക്ഷയ് രാധാകൃഷ്ണനുമെത്തി. മിഥുന്റെ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു നടന്റെ പ്രതികരണം. താന്‍ അഭിനിച്ച രംഗം പോയതില്‍ വിഷമമില്ലെന്നാണ് അക്ഷയ് പറയുന്നത്. ''ഇതെല്ലാം പ്രോസസിന്റെ ഭാഗമാണ്. ഈ യാത്രയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്'' എന്നാണ് അക്ഷയ് കുറിച്ചിരിക്കുന്നത്.
ആട് 3യില്‍ പുതുതായി വന്ന കഥാപാത്രമാണ് അക്ഷയ് രാധാകൃഷ്ണന്‍ അവതരിപ്പിച്ചത്. രണ്ട് കാലഘട്ടത്തിലും അക്ഷയ് ഉണ്ട്. രണ്ട് രംഗങ്ങളും ശ്രദ്ധിക്കപ്പെടുന്നവയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates