വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ആലിയ ഭട്ടിന്റെ ശബ്ദത്തില്‍ പിസ ഓര്‍ഡര്‍ ചെയ്ത് മിമിക്രി ആര്‍ട്ടിസ്റ്റ്; വിഡിയോ വൈറല്‍

സംഭാഷണത്തിനിടെ രണ്‍ബീറിനോട് എന്താണ് കഴിക്കാന്‍ വേണ്ടതെന്നും ചോദിക്കുന്നുണ്ട്
Published on

ഫുഡ് ഓര്‍ഡര്‍ ചെയ്യാന്‍ ഒരു സെലിബ്രിറ്റി നിങ്ങളെ വിളിച്ചാല്‍ എന്തായിരിക്കും നിങ്ങളും റിയാക്ഷന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് മിമിക്രി ആര്‍ട്ടിസ്റ്റ് ചാന്ദിനിയുടെ ഒരു പ്രാങ്കാണ്. ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ശബ്ദത്തില്‍ പിസ ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് ചാന്ദിനി. തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വിഡിയോ ആരാധകരുടെ മനം കവരുകയാണ്. 

ഒരു ആരാധകന്റെ ആവശ്യപ്രകാരമാണ് ചാന്ദിനിയുടെ പ്രാങ്ക്. ആലിയയുടെ ശബ്ദത്തില്‍ ഒരു കടയിലേക്ക് വിളിച്ച് രണ്ടു പേര്‍ക്കുള്ള പിസ ആവശ്യപ്പെടുകയായിരുന്നു. സംഭാഷണത്തിനിടെ രണ്‍ബീറിനോട് എന്താണ് കഴിക്കാന്‍ വേണ്ടതെന്നും ചോദിക്കുന്നുണ്ട്. ആലിയ വീഗന്‍ ആയതിനാല്‍ തന്നെ അത്തരത്തിലുള്ള ഭക്ഷണം വേണമെന്നാണ് ചാന്ദിനി ആവശ്യപ്പെട്ടത്. എന്നാല്‍ ആലിയ ഭട്ടാണെന്ന് പറഞ്ഞിട്ടും കടയിലെ ജീവനക്കാരന്‍ ആത്മസംയമനം വിടാതെയാണ് സംസാരിച്ചത്. 

എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് ചാന്ദ്‌നിയെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. ആലിയ ഭട്ടിന്റേയും കങ്കണ റണാവത്തിന്റേയും ശബ്ദം അനുകരിച്ച് കയ്യടി നേടിയിട്ടുള്ള മിമിക്രി ആര്‍ട്ടിസ്റ്റാണ് ചാന്ദ്‌നി. നിരവധി ആരാധകരും അവര്‍ക്കുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ: വിജയ് യുടെ നായികയാവാൻ രശ്മിക മന്ദാന​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com