വിഎ ശ്രീകുമാറിനൊപ്പം വീണ്ടും മോഹൻലാൽ, ബോളിവുഡ് ചിത്രത്തിൽ രൺ​ദീപ് ഹൂഡയും

ബോളിവുഡിൽ ഒരുക്കുന്ന ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന വേഷത്തിലെത്തും
വിഎ ശ്രീകുമാറിനൊപ്പം വീണ്ടും മോഹൻലാൽ, ബോളിവുഡ് ചിത്രത്തിൽ രൺ​ദീപ് ഹൂഡയും
Updated on: 
1 min read

ഒടിയൻ സിനിമയ്ക്കു ശേഷം വിഎ ശ്രീകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മോഹൻലാൽ നായകനാവുമെന്ന് റിപ്പോർട്ടുകൾ. ബോളിവുഡിൽ ഒരുക്കുന്ന ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന വേഷത്തിലെത്തും. വിഎ ശ്രീകുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 

മാപ്പിള ഖലാസികളുടെ കഥയാണ് ചിത്രം പറയുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് നിര്‍മാണം. സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാൽ ചിത്രത്തെക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. 

ഒന്‍പത് വര്‍ഷങ്ങൾക്കു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ഹിന്ദി ചിത്രമാകും ഇത്.  പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേസിലാണ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. കൂടാതെ ജിത്തു ജോസഫിന്റെ 12TH മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും പുരോ​ഗമിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
Antony Perumbavoor
X

FOLLOW US

ON GOOGLE DISCOVER