നരസിംഹം മുതൽ ബ്രോ ഡാഡി വരെ, 22 ാം വർഷത്തിൽ ആശിർവാദ് സിനിമാസ്; ആഘോഷമാക്കി മോഹൻലാൽ

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ സെറ്റിൽ വച്ച് കേക്ക് മുറിച്ചായിരുന്നു ആഘോഷം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on: 
1 min read

ആശിർവാദ് സിനിമാസിന്റെ 22ാം വർഷം ആഘോഷമാക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ സെറ്റിൽ വച്ച് കേക്ക് മുറിച്ചായിരുന്നു ആഘോഷം. 'നരസിംഹം' മുതൽ ഇത്രയും കാലം കമ്പനിക്കൊപ്പവും തങ്ങളോടൊപ്പവും സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി കേക്ക് മുറിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു. 

ആഘോഷം ബറോസ് ലൊക്കേഷനിൽ

ബറോസ് ലുക്കിലാണ് മോഹൻലാൽ വിഡിയോയിൽ എത്തിയത്. മുടി മുഴുവൻ വടിച്ച് കളഞ്ഞ് താടി നീട്ടിയ ലുക്കിലായിരുന്നു താരം. ആന്റണി പെരുമ്പാവൂരിനൊപ്പം ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ ടി.കെ. രാജീവ് കുമാർ തുടങ്ങിയവരും ആഘോഷ നിമിഷങ്ങൾക്ക് സാക്ഷിയായി. 

തുടങ്ങിയത് നരസിംഹത്തിൽ

2000ൽ നരസിംഹം നിർമിച്ചുകൊണ്ടാണ് ആശിർവാദ് സിനിമാസ് ആരംഭിക്കുന്നത്. ആദ്യ ചിത്രം തന്നെ വമ്പൻ വിജയമായിരുന്നു. ഇന്നലെ ഒടിടിയിലൂടെ റിലീസിന് എത്തിയ ബ്രോ ഡാഡി ആണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ അവസാന ചിത്രം. 29 ചിത്രങ്ങളാണ് ഇതുവരെ ആശീര്‍വാദിന്‍റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നത്. എലോൺ, 12ത് മാൻ, മോൺസ്റ്റർ‍, ബറോസ്, എമ്പുരാൻ തുടങ്ങിയവയാണ് ആശീര്‍വാദിന്‍റേതായി അടുത്തതായി ഇറങ്ങാനിരിക്കുന്ന സിനിമകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
X

FOLLOW US

ON GOOGLE DISCOVER