

മലയാള സിനിമാ പ്രേക്ഷകർക്ക് വിഷുക്കൈനീട്ടവുമായി മോഹൻലാൽ. സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ലാലേട്ടന്റെ ഏറ്റവും പുതിയ സിനിമയായ എൽ 366 എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 'അതിമനോഹരം' എന്നാണ് സിനിമയുടെ പേര്.
സിനിമ അനൗൺസ് ചെയ്തത് മുതൽ മോഹൻലാൽ തരുൺ മൂർത്തി - ആഷിക് ഉസ്മാൻ ചിത്രം എൽ366 എന്നാണ് അറിയപ്പെട്ടത്. എന്നാൽ വിഷുദിനത്തിൽ രാവിലെ പത്തേ പത്തിന് സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ലാലേട്ടന്റെ പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.
മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന ലാലേട്ടന്റെ ടി എസ് ലവ് ലാജന്റെ ലുക്കോട് കൂടിയ ഫസ്റ്റ് ലുക്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമ ലോകവും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫസ്റ്റ് ലുക്ക് ഇരുകൈയും നീട്ടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത ലാലേട്ടൻ തരുൺ മൂർത്തി ചിത്രമാണ് 'അതിമനോഹരം'. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന ലാലേട്ടൻ ചിത്രമാണിത്. തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർ ഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിങ് വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുൽദാസ്, കോസ്റ്റും മഷാർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ, രചന രതീഷ് രവി, മേക്കപ്പ് റോണെക്സ് സേവിയർ. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates