മോഹന്‍ലാല്‍ പട്ടാളക്കാരനായി എത്തിയ അഞ്ച് ചിത്രങ്ങള്‍

2009ലാണ് മോഹന്‍ലാലിന് ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണലായി ബഹുമതി നല്‍കുന്നത്
mohanlal army movies
മോഹന്‍ലാല്‍

ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാട് മേപ്പാടിയില്‍ സാന്ത്വനമായാണ് മോഹന്‍ലാല്‍ എത്തിയത്. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ സൈനിക വേഷത്തിലാണ് ദുന്തമുഖം സന്ദര്‍ശിച്ചത്. താരം കൂടി അംഗമായ 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. തന്റെ ടീമിലെ അംഗങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ കൂടിയായിരുന്നു താരത്തിന്റെ സന്ദര്‍ശനം. 2009ലാണ് മോഹന്‍ലാലിന് ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണലായി ബഹുമതി നല്‍കുന്നത്. പട്ടാള വേഷത്തില്‍ നിരവധി സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

1. കീര്‍ത്തിചക്ര

mohanlal army movies

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് കീര്‍ത്തി ചക്ര. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. തമിഴ് താരം ജീവ, ബിജു മേനോന്‍, ലക്ഷ്മി ഗോപാലസ്വാമി, ഷമ്മി തിലകന്‍ എന്നിവരും പ്രധാന വേഷത്തിലെത്തി. ചിത്രം വന്‍ വിജയമായിരുന്നു.

2. ദൗത്യം

mohanlal army movies

മോഹന്‍ലാല്‍ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ ചിത്രം. 1989ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് പി അനിലാണ്. ക്യാപ്റ്റന്‍ റോയ് ജേക്കബ് തോമസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. റെസ്‌ക്യൂ മിഷനാണ് ചിത്രത്തില്‍ പറഞ്ഞത്. സുരേഷ് ഗോപി, വിജയ രാഘവന്‍, പാര്‍വതി, ലിസ്സി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

3. കുരുക്ഷേത്ര

mohanlal army movies

2008ല്‍ റിലീസ് ചെയ്ത ചിത്രം കീര്‍ത്തി ചക്രയുടെ രണ്ടാം ഭഗമായാണ് എത്തിയത്. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രമായി തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. കാര്‍ഗില്‍ യുദ്ധത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് മേജര്‍ രവിയായിരുന്നു.

4. പിന്‍ഗാമി

mohanlal army movies

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ക്യാപ്റ്റന്‍ വിജയ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സൈനികനായ മോഹന്‍ലാല്‍ അവധിക്ക് നാട്ടിലെത്തുന്നതും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. തിലകന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

5. 1971 ബിയോണ്ട് ബോര്‍ഡേഴ്സ്

mohanlal army movies

മേജര്‍ മഹാദേവന്‍ സീരിസില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് ഇത്. ഇന്ത്യ പാകിസ്ഥാന്‍ ബോര്‍ഡറിലെ പട്ടാളക്കാരുടെ ജീവിതമാണ് ചിത്രത്തില്‍ പറഞ്ഞത്. മേജര്‍ രവി തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. അല്ലു സീരിഷും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com