

പ്രിയനടൻ മോഹൻലാലിന്റെ ജന്മദിനം മലയാള സിനിമാലോകം വൻ ആഘോഷമാക്കിയിരുന്നു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോൾ മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ സെറ്റിൽ വച്ചായിരുന്നു ആഘോഷം. ഭാര്യ സുചിത്രയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആഘോഷത്തിൽ പങ്കുചേർന്നു.
കേക്ക് മുറിച്ചായിരുന്നു പിറന്നാൾ ആഘോഷം. താരം ആദ്യം മധുരം പങ്കുവച്ചത് പ്രിയതമയ്ക്കാണ്. സ്നേഹചുംബനമാണ് സുചിത്ര തിരികെ നൽകിയത്. ശേഷം മോഹൻലാലും ചുംബനം നൽകുന്നുണ്ട്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചെന്നൈയിലാണ് ഇപ്പോൾ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.
നടൻ ഹരീഷ് പേരടി ബഷീറിന്റെ കൃതികളുടെ സമാഹാരമാണ് സമ്മാനമായി നൽകിയത്. നടനവിസ്മയത്തിന് ഒരു പൊന്നാടയും..ബഷീറിയൻ കഥകളും...ചെന്നൈയിൽ നടന്ന പിറന്നാൾ ദിനാഘോഷം...എന്റെ അഭിനയ ജീവിതത്തിലെ അപൂർവ ദിനം...ലാലേട്ടാ..ഒരായിരം ജൻമദിനാശംസകൾ- എന്ന കുറിപ്പിൽ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
സൂപ്പർതാരത്തിന്റെ 63ാം പിറന്നാളിനെ തുടർന്ന് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. വാലിബൻ ലുക്കിൽ വടവുമായി മുന്നേറുന്ന മോഹൻലാലിനെ ടീസറിൽ കാണാം.
കഴിഞ്ഞ ദിവസം ആശംസകൾ നേർന്ന എല്ലാവർക്കും മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചിരുന്നു. ‘‘ഇന്ന് എനിക്കായി പകർന്ന എല്ലാ ആശംസകൾക്കും ഊഷ്മളമായ ചിന്തകൾക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാൻ ഒരു നിമിഷം ചെലവഴിക്കുന്നു. ഈ ജീവിതത്തിൽ എന്നെ ചുറ്റിപ്പറ്റിയുള്ള സ്നേഹത്തിന്റെ ഓർമപ്പെടുത്തലായി ഞാൻ അവരെ ഓരോരുത്തരെയും എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കും’’- എന്നാണ് അദ്ദേഹം കുറിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates