'ആനന്ദ നടനം ആടിനാർ...‌‌'; വെറുതെ ആണോ മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത്

ഇപ്പോഴിതാ ഒരു പരസ്യ ചിത്രത്തിലൂടെ വീണ്ടും മോഹൻലാൽ മലയാളികളെ വിസ്മയിപ്പിച്ചിരിക്കുകയാണ്.
Mohanlal
മോഹൻലാൽ (Mohanlal) വിഡിയോ സ്ക്രീൻഷോട്ട്

മലയാളത്തിൽ ഏറ്റവും നന്നായി ഡാൻസ് ചെയ്യുന്ന നടൻ ആരാണെന്ന് ചോദിച്ചാൽ കണ്ണുംപൂട്ടി നമ്മൾ പറയും, അത് ലാലേട്ടൻ ആണെന്ന്. ഈ പ്രായത്തിലും അതിഗംഭീര ചുവടുകളുമായി അദ്ദേഹം നമ്മെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു. ഗായകനായും നർത്തകനായുമെല്ലാം മോഹൻലാൽ പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്.

ഇപ്പോഴിതാ ഒരു പരസ്യ ചിത്രത്തിലൂടെ വീണ്ടും മോഹൻലാൽ മലയാളികളെ വിസ്മയിപ്പിച്ചിരിക്കുകയാണ്. സ്ത്രൈണത അവതരിപ്പിക്കുക എന്ന് പറയുന്നത് ഒട്ടും ചെറിയ കാര്യമല്ല. അത് ഇത്രയും ഭം​ഗിയായി അവതരിപ്പിച്ച മോഹൻലാലിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. അഭിനയ ജീവിതത്തിലെ ഏറ്റവുമധികം വിമർശിക്കപ്പെട്ട കാലത്തിലൂടെ കടന്ന് പോവുക.

ശേഷം, ഏറ്റവുമധികം ആഘോഷിക്കപ്പെടുക. ഇതാ​ദ്യമായല്ല ക്ലാസിക്കൽ നർത്തകനായി മോഹൻലാൽ പ്രേക്ഷകരെ ഞെട്ടിച്ചത്. നർത്തകനായ മോഹന്‍ലാലിനെ മലയാളി എന്നും ഓർക്കുന്നത് കമലദളം എന്ന ചിത്രത്തിലൂടെയാണ്.

എംജിആറിന്റെ ജീവിതകഥ ഇരുവർ എന്ന സിനിമയാക്കിയപ്പോൾ ആ വേഷം മണിരത്നം ഏൽപ്പിച്ചത് മോഹൻലാലിനെയായിരുന്നു. ആ ചിത്രത്തിൽ മാധുവിനൊപ്പം മോഹൻലാൽ ആടിത്തകർത്ത 'നറുമുഖയേ നറുമുഖയേ' എന്ന ഗാനം ഇന്നും പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്നതാണ്. മോഹൻലാൽ ക്ലാസിക്കൽ ഡാൻസിലൂടെ വിസ്മയിപ്പിച്ച സിനിമകളിലൂടെ.

1. കമലദളം

Kamaladalam
കമലദളംവിഡിയോ സ്ക്രീൻഷോട്ട്

മലയാളത്തിലെ ക്ലാസിക് സിനിമകളിൽ ഒന്നാണ് കമലദളം. നന്ദ​ഗോപാൽ എന്ന കഥാപാത്രമായി മോഹൻലാൽ ആടിതിമിർത്ത ചിത്രം കൂടിയായിരുന്നു ഇത്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 1992 ലാണ് പുറത്തിറങ്ങിയത്. മോഹൻലാൽ, മുരളി, വിനീത്, നെടുമുടി വേണു, മോനിഷ, പാർവ്വതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിലെ ആനന്ദ നടനം എന്ന ​ഗാനരം​ഗത്തിലെ മോഹൻലാലിന്റെ ഒറ്റ പെർഫോമൻസ് മാത്രം മതി അദ്ദേഹത്തിന്റെ റേഞ്ച് മനസിലാക്കാൻ.

2. ഇരുവർ

Iruvar
ഇരുവർവിഡിയോ സ്ക്രീൻഷോട്ട്

1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ഇരുവർ. എആർ റഹ്മാൻ ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് ബച്ചൻ, ​ഗൗതമി, തബു എന്നിവരും പ്രധാന വേഷങ്ങളിലെത്തി. സന്തോഷ് ശിവൻ ആയിരുന്നു ചിത്രത്തിന്റെ ഛായാ​ഗ്രഹണം.

3. വാനപ്രസ്ഥം

Vanaprastham
വാനപ്രസ്ഥംവിഡിയോ സ്ക്രീൻഷോട്ട്

മോഹൻലാലിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത കഥാപാത്രമായിരുന്നു വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ. മോഹൻലാൽ കഥകളി കലാകാരനായി വേഷമിട്ട ചിത്രം 1999ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. മറ്റൊരു സിനിമയിലും കാണാത്ത മോഹൻലാലിനെ കണ്ട സിനിമ കൂടിയായിരുന്നു വാനപ്രസ്ഥം. ചിത്രത്തിലെ പൂതനായായുള്ള മോഹൻലാലിന്റെ പെർഫോമൻസും മറക്കാനാകാത്തതാണ്.

Summary

Mohanlal classical dance performances goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com