'ഞാന്‍ മലയാള സിനിമയെ ഭരിക്കുന്നില്ല, അതിന്റെ ഒരു ഭാഗം മാത്രം'; മാധ്യമപ്രവര്‍ത്തകയെ തിരുത്തി മോഹന്‍ലാല്‍

സിനിമ എന്റെ ഹൃദയസ്പന്ദനം
Mohanlal
Mohanlalഫയല്‍
Updated on
1 min read

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍. രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്ന മോഹന്‍ലാല്‍ ആണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. നാല്പതിറ്റാണ്ടിലധികം മലയാള സിനിമയുടെ ലാലേട്ടനായി മുന്നില്‍ നിന്ന് നയിക്കുകയാണ് മോഹന്‍ലാല്‍.

Mohanlal
'എന്റെ ഹൃദയസ്പന്ദനമാണ് സിനിമ; പുരസ്കാരം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല'

സോഷ്യല്‍ മീഡിയയിലെങ്ങും ദേശീയ പുരസ്‌കാരദാനത്തില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ദൃശ്യങ്ങളാണ് ചര്‍ച്ചാ വിഷയം. ഇതിനിടെ ഇപ്പോഴിതാ ഒരു ദേശീയ മാധ്യമത്തിന് മോഹന്‍ലാല്‍ നല്‍കിയ പ്രതികരണവും ചര്‍ച്ചയായി മാറുകയാണ്. പുരസ്‌കാര നേട്ടത്തെ അഭിമാനമായി കാണുന്നുവെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഇത് തന്റെ മാത്രമല്ല, മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാണെന്നും പറയുന്നു.

Mohanlal
'ഈ ശബ്ദമൊന്നും പോരാ... ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്കാണ്'; പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

പിന്നാലെ വളരെകാലമായി മലയാള സിനിമാ മേഖല അടക്കി ഭരിക്കുന്ന ഒരാളല്ലേ താങ്കള്‍, അതേക്കുറിച്ച് സംസാരിക്കാമോ എന്ന് മാധ്യമ പ്രവര്‍ത്തക ചോദിച്ചു. എന്നാല്‍ താന്‍ മലയാള സിനിമയെ ഭരിക്കുകയല്ല, അതിന്റെ ഭാഗം മാത്രമാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തെ വിനയത്തോടെ തിരുത്തിയ മോഹന്‍ലാലിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വച്ചാണ് മോഹന്‍ലാലിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. ആദ്യമായാണ് മലയാളത്തില്‍ നിന്നുള്ളൊരു നടനെ തേടി ഈ പുരസ്‌കാരമെത്തുന്നത്. സിനിമ തന്റെ ഹൃദയസ്പന്ദനമാണെന്നായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്.

Summary

Mohanlal corrects journalist who said he is ruling malayalam cinema. the actor says he is not ruling but a part of malayalam cinema.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com