മോഹൻലാൽ, ദുൽഖർ ത്രെഡ് അക്കൗണ്ട്
മോഹൻലാൽ, ദുൽഖർ ത്രെഡ് അക്കൗണ്ട്

ത്രെഡ്സ് തരം​ഗത്തിനൊപ്പം സെലിബ്രിറ്റികളും; ആദ്യം മോഹൻലാൽ പിന്നാലെ ദുൽഖറും മഞ്ജുവും; മമ്മൂട്ടി എത്തിയിട്ടില്ല

മലയാളത്തിൽ പ്രമുഖ താരങ്ങളിൽ ആദ്യം ത്രെഡ്‌സിസ്‍ അക്കൗണ്ട് എടുത്തത് മോഹൻലാൽ ആണ്
Published on

പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തരം​ഗമായി മാറിയിരിക്കുകയാണ് മെറ്റയുടെ മൈക്രോ ബ്ലോ​ഗിങ് ആപ്പായ ത്രെഡ്‌സ്. വലിയ പ്രചാരണമാണ് ആളുകൾക്കിടയിൽ ത്രെഡ്സിന് ലഭിച്ചിരിക്കുന്നത്. ദശലക്ഷക്കണത്തിന് ആളുകളാണ് ആപ്പിൽ ഇതിനോടകം അക്കൗണ്ട് എടുത്തതിരിക്കുന്നത്. സാധാരണക്കാർ മാത്രമല്ല സെലിബ്രിറ്റികളും ട്രെൻഡിനൊപ്പമാണ്. 

മലയാളത്തിൽ പ്രമുഖ താരങ്ങളിൽ ആദ്യം ത്രെഡ്‌സിസ്‍ അക്കൗണ്ട് എടുത്തത് മോഹൻലാൽ ആണ്. 178K ആളുകളാണ് ആണ് അദ്ദേഹത്തെ ത്രെഡ്സിൽ ഫോളോ ചെയ്യുന്നത്. പിന്നാലെ ദുൽഖർ സൽമാൻ, മഞ്ജു വാര്യർ, നിവിൻ പോളി, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി ആളുകളും ത്രെഡ്സിൽ വരവ് അറിയിച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള ഖുൽക്കറിന് ത്രെഡ്‌സിൽ 264K ഫോളോവേഴ്സ് ആയി ഇതിനോടകം. എന്നാൽ പേജിൽ ഇതുവരെ പോസ്റ്റുകളൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. 

അതേസമയം മമ്മൂട്ടി ഇതുവരെ ത്രെഡ്‌സിൽ അക്കൗണ്ട് എടുത്തിട്ടല്ല. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ത്രെഡ് അക്കൌണ്ട് ആക്ടീവായിട്ടുണ്ട്. ബുധനാഴ്‌ച അർധരാത്രിയോടെയാണ് ത്രെഡ്‍സ് പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയത്. ആളുകൾക്കിടയിൽ വലിയ വരവേൽപ്പാണ് ത്രെഡ്സിന് കിട്ടുന്നത്. മൊബൈൽ ആപ്പ് വഴി മാത്രം പ്രവ‌ർത്തിക്കുന്ന ഒരു സമൂഹ മാധ്യമത്തിന് തുടക്കത്തില്‍ തന്നെ ഇത്രയും യൂസേര്‍സിനെ ലഭിക്കുന്നത് വലിയ അത്ഭുതമാണ് ടെക് ലോകത്ത്. ത്രെഡ്സ്.കോം എന്ന വെബ്സൈറ്റ് ലഭ്യമല്ലാത്തതിനാൽ.നെറ്റ് എന്ന വിലാസത്തിലാണ് ഇപ്പോൾ മെറ്റയുടെ ആപ്പ് ഉള്ളത്. 100 ലധികം രാജ്യങ്ങളിൽ ത്രെഡ്‌സ് ആപ്പ് ലഭ്യമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com