'താഴേക്കു നോക്കുമ്പോൾ തല കറങ്ങും, മരക്കൊമ്പിലെ റോപ്പിൽ തൂങ്ങി മോഹൻലാൽ': ​ഗുണ കേവിലെ ഷൂട്ടിങ് അനുഭവം

അപകടങ്ങൾ മുന്നിലുണ്ടെങ്കിലും ഡ്യൂപ്പ് പോലും ഇല്ലാതെയാണ് മോഹൻലാൽ ​ഗുണ കേവിനുള്ളിൽ ഇറങ്ങിയത്
വിനോ​ദ് ​ഗുരുവായൂർ, ​ഗുണ കേവിലെ ഷൂട്ടിങ്ങിനിടെ മോഹൻലാലും അനന്യയും
വിനോ​ദ് ​ഗുരുവായൂർ, ​ഗുണ കേവിലെ ഷൂട്ടിങ്ങിനിടെ മോഹൻലാലും അനന്യയും ഫെയ്സ്ബുക്ക്
Updated on
2 min read

മ‍ഞ്ഞുമ്മൽ ബോയ്സിലൂടെ ​ഗുണ കേവിന്റെ ഭീകരത വലിയ ചർച്ചയാവുകയാണ്. വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ നായകനായെത്തിയ ഒരു ചിത്രം ​ഗുണ കേവിൽ ചിത്രീകരിച്ചിരുന്നു. എം പത്മകുമാർ സംവിധാനം ചെയ്ത ശിക്കാർ. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിനോദ് ​ഗുരുവായൂർ. അപകടങ്ങൾ മുന്നിലുണ്ടെങ്കിലും ഡ്യൂപ്പ് പോലും ഇല്ലാതെയാണ് മോഹൻലാൽ ​ഗുണ കേവിനുള്ളിൽ ഇറങ്ങിയത്. ഒരു പേടിയും കൂടാതെ ലാലേട്ടൻ ആ മരക്കൊമ്പിലെ റോപ്പിൽ തൂങ്ങി ആടുമ്പോൾ പ്രാർത്ഥനയോടെ ഞങ്ങൾ നിൽക്കുകയായിരുന്നെന്നും അദ്ദേഹം കുറിച്ചു.

വിനോ​ദ് ​ഗുരുവായൂർ, ​ഗുണ കേവിലെ ഷൂട്ടിങ്ങിനിടെ മോഹൻലാലും അനന്യയും
'ഒരു സിനിമകണ്ട് അവസാനമായി ഇങ്ങനെ ചിരിച്ചത് എന്നാണെന്ന് ഓര്‍മയില്ല'; പ്രേമലുവിനെ പ്രശംസിച്ച് മഹേഷ് ബാബു

വിനോദ് ​ഗുരുവായൂരിന്റെ കുറിപ്പ് വായിക്കാം

ഗുണ കേവ്....

എന്നും പേടിയോടെ ഓർക്കുന്ന ഷൂട്ടിംഗ്, ശിക്കാർ എന്ന സിനിമ യുടെ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്തത് ഗുണ കേവ് വിൽ ആയിരുന്നു. അന്നും കമ്പികൾ വച്ചു തടഞ്ഞിരുന്നു അവിടേക്കുള്ള എൻട്രി. ആർട്ടിലുള്ള ചിലർ ഒരു ഗ്രിൽ എടുത്തു മാറ്റി... പിന്നെ അടുത്ത് ഉള്ള ഒരു മരത്തിൽ കയർ കെട്ടി... അതിൽ പിടിച്ചു താഴേക്കു ഉറങ്ങാനുള്ള വഴി ഒരുക്കി. ആർട്ട്‌ ഡയറക്ടർ മനു ജഗത്ത് തന്ന ധൈര്യത്തിൽ കയറിൽ പിടിച്ചു താഴേക്കു... മുന്നിൽ ലാലേട്ടൻ കൂടെ നിന്നപ്പോൾ എല്ലാവർക്കും ത്രിൽ ആയി. പിന്നെ ഞങ്ങൾ ഓരോരുത്തരായി താഴേക്കു ഇറങ്ങി. ഓരോ നിമിഷവും മുന്നിൽ വരുന്ന അപകടം അറിയാമായിരുന്നു. എങ്കിലും വർഷങ്ങൾക്കു മുൻപ് കമൽ സർ ചെയ്ത ഗുണയുടെ ലൊക്കേഷൻ ഓരോന്നായി കണ്ടപ്പോൾ... വീണ്ടും താഴേക്കു ഇറങ്ങി. ഗുണ ചെയ്ത പ്രധാന ലൊക്കേഷൻ എത്തിയപ്പോൾ അവിടെ ഞങ്ങൾ തമ്പടിച്ചു. താഴേക്കു നോക്കുമ്പോൾ തല കറങ്ങും.. അത്രക്കും ദൂരമുണ്ട് ഇനിയും.. ഇതിനിടയ്ക്കുള്ള ചതി ഒളിഞ്ഞിരിക്കുന്ന കുഴി കൾ.. ഞങ്ങളെത്തി... ഇനി അനന്യ യെ എത്തിക്കണം.. അതിനുള്ള ശ്രെമവും വിജയത്തിലെത്തി.

പിന്നെ ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ സംഘവും കളത്തിലിറങ്ങി,റോപ്പ് കെട്ടാൻ മരക്കൊമ്പുകൾ മാത്രം. ഒരു പേടിയും കൂടാതെ ലാലേട്ടൻ ആ മരക്കൊമ്പിലെ റോപ്പിൽ തൂങ്ങി ആടുമ്പോൾ പ്രാർത്ഥനയോടെ ഞങ്ങൾ നിന്നു. താഴേക്കു നോക്കണ്ട എന്ന് ലാലേട്ടൻ ഇടക്ക് അനന്യ യെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോൾ അതിലും റിസ്ക് ഷോട്ടുകൾ പ്ലാൻ ചെയ്തു പദ്മകുമാറും,ത്യാഗരാജൻ മാസ്റ്ററും , ക്യാമറാമാൻ മനോജ്‌ പിള്ളയും. അവിടെ വെച്ചാണ് ഞാൻ എഴുതി യ ഹീറോ എന്ന ചിത്രത്തിലെ അയ്യപ്പാ എന്ന ആ വാക്ക് എനിക്ക് കിട്ടിയത്... ലാലേട്ടന് ആക്ഷൻ പറയുമ്പോൾ മാസ്റ്റർ ഉപയോഗിച്ചിരുന്ന വാക്കായിരുന്നു, അയ്യപ്പാ എന്ന്. അവർ തമ്മിലുള്ള അടുപ്പം അന്ന് മനസ്സിലായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെറിയ മരക്കൊമ്പിൽ മാസ്റ്റർ കെട്ടിയ റോപ്പ്, വിശ്വാസം ആയിരുന്നു ലാലേട്ടന്... അവർ തമ്മിലുള്ള വിശ്വാസം. അപകടങ്ങൾ മുന്നിൽ ഉണ്ടെങ്കിലും.. അതൊന്നും നോക്കാതെ, ഡ്യൂപ്പ് പോലും ഇല്ലാതെ ലാലേട്ടൻ... ബാലരാമനാകുക ആയിരുന്നു അവിടെ... ഗുണ യുടെ ഷൂട്ട്‌ കഴിഞ്ഞു വർഷങ്ങൾക്കു ശേഷം അവിടെ ശിക്കാർ ഷൂട്ട്‌ ചെയ്യുമ്പോൾ ഞങ്ങളും ത്രില്ലിലായിരുന്നു. ചെറിയൊരു അശ്രെദ്ധ വലിയൊരു അപകടം വരുമെന്ന് അറിഞ്ഞിട്ടും ലൊക്കേഷൻ പുതുമക്ക് വേണ്ടി എല്ലാവരും ഒരുമിച്ചു നിന്നു. ശിക്കാറിന്റെ വിജയങ്ങൾ ആഘോഷിച്ചപ്പോഴും.. ആ ഭീകരത മായാതെ മനസ്സിലുണ്ട്... , ഗുണ ഷൂട്ട്‌ ചെയ്ത സ്ഥലത്തിനും താഴെ ഷൂട്ട്‌ ചെയ്ത ആക്ഷൻ സീനുകൾ...വീണ്ടും ശിക്കാർ കാണുമ്പോൾ ഓർമ്മകൾ മനസ്സിലേക്കെത്തുന്നു...ഒപ്പം ഞങ്ങളോടൊപ്പം കൂടെ നിന്ന tetco രാജഗോപാൽ സർ, മകൻ ഷെജിൽ ഇവരെയും മറക്കാനാവില്ല

ഗുരുവായൂർ വിനോദ് (GR VINOD)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com