

ലാലേട്ടനും മമ്മൂക്കയും ഒരുമിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹേഷ് നാരായണൻ (Mahesh Narayanan) ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായാണ് മോഹൻലാൽ(Mohanlal) ശ്രീലങ്കയിലേക്ക് തിരിച്ചത്. ശ്രീലങ്കൻ ഷെഡ്യൂളിൽ മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ ഉൾപ്പെടുന്ന സീനുകളുടെ ചിത്രീകരണം ആകും നടക്കുക.നിലവിൽ ശ്രീലങ്കയിലെ മനോഹരമായ ലൊക്കേഷനുകളിലായി ഷൂട്ടിംഗ് നടക്കുക.
മലയാള സിനിമയുടെ എക്കാലത്തേയും സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി-മോഹൻലാൽ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. ഏറെ വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒരേ ചലച്ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതും. അതുകൊണ്ടുതന്നെ സിനിമയുടെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു.
ചിത്രത്തിന്റെ പേര് ഇതുവരേയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകളൾ പ്രകാരം വലിയൊരു താര നിര തന്നെ സിനിമയിൽ ഉണ്ട് . ലാൽ-മമ്മൂക്ക കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമ 2025-ലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്ന് ആകുമെന്ന വിശ്വാസത്തിലാണ് സിനിമാ ആരാധകർ.
സിനിമയുടെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിലാണ് ആരംഭിച്ചത്. അതിനു പിന്നാലെ ലണ്ടൻ, ഡെൽഹി, ഹൈദരാബാദ് തുടങ്ങിയ വിവിധ രാജ്യാന്തര-ദേശീയ ലൊക്കേഷനുകളിലായി ചിത്രീകരണം തുടരുമെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates