ഏപ്രൺ ധരിച്ച് മോഹൻലാലിന്റെ ഡാൻസ്; മോൺസ്റ്റർ പോസ്റ്റർ പുറത്ത്

ആദ്യത്തെ പോസ്റ്ററിൽ നിന്നു വ്യത്യസ്തമായി ഒരു ഫൺ പോസ്റ്ററുമായാണ് അണിയറപ്രവർത്തകർ എത്തിയത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മോൺസ്റ്ററിലെ പോസ്റ്റർ പുറത്ത്. ആദ്യത്തെ പോസ്റ്ററിൽ നിന്നു വ്യത്യസ്തമായി ഒരു ഫൺ പോസ്റ്ററുമായാണ് അണിയറപ്രവർത്തകർ എത്തിയത്. ഏപ്രൺ ധരിച്ച് ഡാൻസ് ചെയ്യുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണുന്നത്. മോഹൻലാൽ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 

ലക്കി സിങ്ങായി മോഹൻലാൽ

ലക്കി സിങ് എന്ന കഥാപാത്രമായിട്ടാണ് 'മോണ്‍സ്റ്ററില്‍' മോഹൻലാല്‍ അഭിനയിക്കുന്നത്. സിഖ് തലപ്പാവും തോക്കും തിരകളുമായി ഇരിക്കുന്ന ആദ്യ പോസ്റ്റർ വലിയ ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ ത്രില്ലറായിരിക്കും ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹണി റോസും തെലുങ്ക് താരം ലക്ഷ്മി മാഞ്ചുവുമാണ് ചിത്രത്തിൽ നായികമാർ. 

 പുലിമുരുകന് ശേഷം മോഹൻലാലിനൊപ്പം വൈശാഖും ഉദ​യ്കൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണിത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ദീപക് ദേവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com