വീണ്ടും ഹിറ്റടിച്ച് 'ഡൈനാമിക് ട്രയോ'; 'നേര്' 100 കോടിയിൽ

100 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന ‌വിവരം നിർമാതാക്കളായ ആശിർവാദ് സിനിമാസാണ് ആരാധകരെ അറിയിച്ചത്
ആന്റണി പെരുമ്പാവൂരും ജീത്തു ജോസഫും മോഹൻലാലും/ ഫെയ്സ്ബുക്ക്
ആന്റണി പെരുമ്പാവൂരും ജീത്തു ജോസഫും മോഹൻലാലും/ ഫെയ്സ്ബുക്ക്
Updated on: 
1 min read

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. റിലീസ് ചെയ്ത ദിവസം മുതൽ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് ഉയരുന്നത്. ഇപ്പോൾ പുതിയ നേട്ടത്തിലേക്ക് എത്തിനിൽക്കുകയാണ് ചിത്രം. 100 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന ‌വിവരം നിർമാതാക്കളായ ആശിർവാദ് സിനിമാസാണ് ആരാധകരെ അറിയിച്ചത്. 

എല്ലാവരുടേയും സ്നേഹത്തിന് നന്ദി. നേര് നൂറ് കോടിയിലേക്ക് എത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും പിന്തുണക്കാർക്കും നന്ദി. ഡൈനാമിക് ട്രയോ ഒരിക്കൽ കൂടി അത് ചെയ്തു.- എന്ന അടിക്കുറിപ്പിലാണ് സന്തോഷവാർത്ത നിർമാതാക്കൾ പങ്കുവച്ചു. അ​ഗോള കളക്ഷനിൽ നിന്നാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്.

നേരത്തെ തന്നെ മോഹൻലാലിന്റെ ഫാൻസ് ​ഗ്രൂപ്പുകളിലാണ് ഇത് സംബന്ധിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രം 50 കോടി നേടിയപ്പോൾ മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. താരം തന്നെ ഈ സന്തോഷം ആരാധകരുമായി പങ്കുവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ‘പുലിമുരുകൻ’, ‘ലൂസിഫർ’, ‘ഒടിയൻ’ എന്നീ ചിത്രങ്ങൾക്ക് പിന്നാലെ 100 കോടിയിൽ എത്തുന്ന മോഹൻലാൽ ചിത്രമാകും നേര്. 

ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് ചിത്രം തിയറ്ററിൽ എത്തിയത്. അഭിഭാഷകന്റെ റോളിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തിയത്. കോർട്ട് റൂം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ അനശ്വര രാജനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു നിർമാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Keerthy Suresh
Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
X

FOLLOW US

ON GOOGLE DISCOVER