'റീ റിലീസ് ആഘോഷമാക്കുന്ന ഏട്ടൻ ഫാൻസിന് ഏട്ടന്റെ ഈ പടം വേണ്ടേ'; കാണാൻ ആളില്ലാതെ 'റൺ ബേബി റൺ'

2012 ൽ ജോഷി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റൺ ബേബി റൺ ആണ് വീണ്ടും തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം.
Run Baby Run
Run Baby Runഫെയ്സ്ബുക്ക്
Updated on
1 min read

കഴിഞ്ഞ വർഷം മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് വൻ വരവേൽപ്പാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളൊക്കെ ബോക്സ് ഓഫീസിൽ മികച്ച നേട്ടമാണ് കൈവരിച്ചത്. കളക്ഷനിൽ മാത്രമല്ല, തിയറ്ററുകളിൽ ആരവമുണ്ടാക്കാനും ഈ സിനിമകൾക്ക് കഴിഞ്ഞു. ഇപ്പോഴിതാ മറ്റൊരു മോഹൻലാൽ സിനിമ കൂടി റീ റിലീസിന് എത്തിയിരിക്കുകയാണ്.

2012 ൽ ജോഷി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റൺ ബേബി റൺ ആണ് വീണ്ടും തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. ജനുവരി 16നായിരുന്നു ചിത്രം വീണ്ടും തിയറ്ററുകളിലെത്തിയത്. എന്നാൽ മോഹൻലാലിന്റെ മറ്റ് റീ റിലീസ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മോശം പ്രതികരണമാണ് റീ റിലീസിൽ റൺ ബേബി റൺ നേടിയിരിക്കുന്നത്.

ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു റീ റിലീസ് എന്നാണ് ആരാധകർ ഉൾപ്പെടെ ചോദിക്കുന്നത്. റീ റിലീസ് ചെയ്യാൻ പാകത്തിൽ നിറയെ മോഹൻലാൽ സിനിമകൾ ഉണ്ടെന്നും റൺ ബേബി റൺ വേണ്ടിയിരുന്നില്ല എന്നുമാണ് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ.

'റീ റിലീസ് പടത്തിന് വരെ തള്ളുന്ന റീ റിലീസ് ആഘോഷമാക്കുന്ന ഏട്ടൻ ഫാൻസിന് ഏട്ടന്റെ ഈ പടം വേണ്ടേ... എന്ത് പറ്റി ആരും എന്താ ഒന്നും മിണ്ടാത്തത്', 'ഇതൊക്കെ ആരാണാവോ റീ റിലീസ് ചെയ്യാൻ പറഞ്ഞത്..നരൻ, ഹലോ ഇതൊക്കെ ഇറക്കണം', 'പൊട്ടിയ പടം വീണ്ടും റീ റിലീസ് ചെയ്തു പൊട്ടിക്കാൻ ഏട്ടന് മാത്രമേ പറ്റു', 'മുണ്ട് പിരിയും മാസ്സ് ആക്ഷനും ആണ് നിലവിൽ അദ്ദേഹത്തിന്റെ സേഫ് സോൺ'- എന്നൊക്കെയാണ് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

Run Baby Run
പുതിയ വര്‍ഷം, പുതിയ കഥകള്‍; വമ്പന്‍ തമിഴ് സിനിമകളുമായി 2026 എടുക്കാന്‍ നെറ്റ്ഫ്‌ളിക്‌സ്; ഊഴം കാത്ത് ധനുഷും സൂര്യയും വരെ!

സച്ചി- സേതു ജോഡി വേർപിരിഞ്ഞതിന് ശേഷമുള്ള സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു സിനിമയുടേത്. മോഹൻലാൽ, അമല പോൾ, ബിജു മേനോൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തിയത്. മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് തിയറ്ററുകളിൽ ലഭിച്ച മികച്ച സ്വീകാര്യതയാണ് താരത്തിന്റെ പഴയ ചിത്രങ്ങൾ റീ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്.

Run Baby Run
'ബീഡി വലിക്കുന്ന ഹനുമാന്‍, ചീട്ട് കളിക്കുന്ന ശ്രീരാമന്‍'; ഇന്നാണേല്‍ സെന്‍സര്‍ ബോര്‍ഡ് വെറുതെ വിടുമോ?: ഗണേഷ് കുമാര്‍

നേരത്തെ പ്രഖ്യാപിച്ച പോലെ ഗുരു, ഉദയനാണ് താരം, നരൻ, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കാക്കക്കുയിൽ തുടങ്ങിയ സിനിമകളും ഉടൻ തന്നെ റീ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

Summary

Cinema News: Mohanlal movie Run Baby Run Re Release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com