

മലയാളികൾക്ക് എന്നും ഒരു വികാരമാണ് ലാലേട്ടൻ. മോഹൻലാലിന്റെ പുത്തൻ വിഡിയോകൾക്കും ഫോട്ടോകൾക്കുമൊക്കെ വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളതും. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു പുതിയ പോസ്റ്റാണ് ആരാധകർക്കിടയിൽ തരംഗം തീർക്കുന്നത്. കറുത്ത മുണ്ടും ഷർട്ടും അണിഞ്ഞ മോഹൻലാലിനെയാണ് ഫോട്ടോയിൽ കാണാനാവുക.
നിമിഷ നേരം കൊണ്ടാണ് മോഹൻലാലിന്റെ പുത്തൻ ലുക്ക് ആരാധകർക്കിടയിൽ വൈറലായി മാറിയത്. തങ്ങൾ ലാലേട്ടനെ കാണാൻ ആഗ്രഹിച്ച ഔട്ട്ഫിറ്റ് എന്നാണ് ഫോട്ടോകൾ പങ്കുവച്ച് ആരാധകർ കുറിച്ചിരിക്കുന്നത്. മോഹൻലാൽ ഫാൻസ് പേജുകളിലാണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.
'ബോഡി ലാങ്വേജിൽ തന്നെ എന്താ സ്വാഗ്', 'ലാലേട്ടനെ കാണാൻ ആഗ്രഹിച്ച ഗെറ്റപ്പ്', 'ഇത് തിയറ്ററുകൾ പൂര പറമ്പാക്കും' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേസമയം, ഇത് ഏത് സിനിമയിലെ ലുക്കാണെന്നാണ് പലരും ചോദിക്കുന്നത്.
ദിലീപ് ചിത്രം ഭ ഭ ബ ലുക്കാണ് ഇതെന്നാണ് ഭൂരിഭാഗം പേരും കമന്റായി കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിലേക്ക് മോഹൻലാൽ ജോയിൻ ചെയ്തുവെന്നും അതിലൊരു ഫൈറ്റ് സീനിലെ ലുക്കാണിതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. എന്നാല്‍ മഹേഷ് നാരായണന്‍ ചിത്രം പേട്രിയറ്റിലെ ലുക്കാണിതെന്നും പറയുന്നവരുണ്ട്.
എന്തായാലും പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. മലയാളത്തിൽ തുടരും ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തു.
മോഹൻലാൽ അതിഥി വേഷത്തിലെത്തിയ തെലുങ്ക് ചിത്രം കണ്ണപ്പയും കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയിരുന്നു. വിഷ്ണു മഞ്ചു നായകനായെത്തിയ ചിത്രത്തിൽ കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.
Actor Mohanlal new look goes viral on social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates