

ദൃശ്യം 3 തിയേറ്ററുകളിലേക്ക് എത്തുകയാണ്. നാളുകളായി മലയാളി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാള സിനിമയുടെ തന്നെ ഗതി മാറ്റി പരമ്പരയാണ് ദൃശ്യം. ആദ്യ ഭാഗവും രണ്ടാം ഭാഗവും വലിയ വിജയങ്ങളായിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിനുള്ള കാത്തിരിപ്പിന്റെ ആഴം കൂടുതലാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത പ്രസ് മീറ്റില്‍ നിന്നുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താന്‍ ആദ്യമായി ടിക്കറ്റെടുത്ത് കാണുന്ന സിനിമയാകും ദൃശ്യം 3യെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
''ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണാന്‍ പോകുന്നത്. പണ്ട് ടിക്കറ്റ് എടുത്ത് സിനിമയ്ക്ക് പോകേണ്ട സമയം ആയപ്പോഴേക്കും ഞാന്‍ സിനിമയിലായിപ്പോയി. പതിനേഴ് വയസില്‍ സിനിമയില്‍ വന്ന ആളാണ്' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ട് അടുത്തു നിന്നിരുന്ന മീന പൊട്ടിച്ചിരിക്കുന്നുണ്ട്.
അതേസമയം കരിയറില്‍ തന്നെ താന്‍ ആദ്യമായി ഫസ്റ്റ് ഡെ ഫസ്റ്റ് ഷോ കാണുകയാണെന്ന് മീന പറഞ്ഞു. അത് തന്റെ സിനിമ തന്നെ ആയെന്ന കൗതുകവും മീന ചൂണ്ടിക്കാണിക്കുന്നുണ്ട്. ദൃശ്യം 3 തിയേറ്ററുകളിലേക്ക് എത്തുക മെയ് 21 നാണ്. മോഹന്‍ലാലിന്റെ ജന്മദിനത്തിനാണ് ദൃശ്യം 3 റിലീസെന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates