'സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വയ്യാതായി, അമ്മ പറയുന്നത് എനിക്ക് മനസ്സിലാകും; മോഹന്‍ലാല്‍ അന്ന് പറഞ്ഞത്

എനിക്കൊരു ജലദോഷം വന്നാലെ പനി വന്നാലോ ആ സമയത്ത് അമ്മ വിളിക്കും.
Mohanlal about Mother
Mohanlal about Motherഫെയ്സ്ബുക്ക്
Updated on
1 min read

തന്റെ വിജയങ്ങളുടെയെല്ലാം പിന്നില്‍ അമ്മ ശാന്തകുമാരിയുടെ സ്‌നേഹവും അനുഗ്രഹവുമാണെന്ന് മോഹന്‍ലാല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ ജീവിതത്തില്‍ നിന്നും ആ സ്‌നേഹത്തലോടല്‍ എന്നന്നേക്കുമായി മാഞ്ഞിരിക്കുകയാണ്. അമ്മയുമായി വളരെയധികം അടുപ്പമുണ്ടായിരുന്നു മോഹന്‍ലാലിന്. എല്ലാ തിരക്കുകള്‍ക്കിടയിലും അമ്മയുടെ അടുത്തെത്താന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

Mohanlal about Mother
എനിക്ക് നിന്നെ കേള്‍ക്കാനും കാണാനും കഴിയും മോനേ...; ഞാന്‍ അനാഥനാവുന്നത് അവന്‍ പറയാതെ പോയ ശേഷമാണ്; വിങ്ങലോടെ കൈതപ്രം

രാജ്യം ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കിയ ആദരിച്ചപ്പോഴും മോഹന്‍ലാല്‍ ആദ്യം ഓടിയെത്തിയത് അമ്മയുടെ അരികിലായിരുന്നു. മുമ്പൊരിക്കല്‍ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മയെക്കുറിച്ച് മോഹന്‍ലാല്‍ വികാരഭരിതനാകുന്നുണ്ട്.

Mohanlal about Mother
മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

''അമ്മ സംസാരിക്കുമ്പോള്‍ ഇപ്പോള്‍ ക്ലാരിറ്റിയില്ല. പക്ഷെ നമുക്ക് മനസിലാകും. പണ്ട് തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുമ്പോഴൊക്കെ അമ്മ വന്ന് നോക്കും. നീ എന്തിനാണ് ഇങ്ങനെ ഫൈറ്റ് ചെയ്യുന്നത് എന്നൊക്കെ ചോദിക്കും. വളരെ അപകടം പിടിച്ചതാണ് ഫൈറ്റ് സീനുകള്‍'' മോഹന്‍ലാല്‍ പറയുന്നു.

''കാറോടിച്ച് പോകുമ്പോള്‍ എണ്‍പതും തൊണ്ണൂറും വയസുള്ള അമ്മമാര്‍ കുടയൊക്കെ പിടിച്ച് നടന്നു പോകുന്നതും ബസില്‍ കയറി പോകുന്നതുമൊക്കെ കാണുമ്പോള്‍ എന്റെ അമ്മയും ഇങ്ങനൊക്കെ തന്നെയാണ് ഇരിക്കേണ്ടിയിരുന്നത് എന്ന് ഞാന്‍ ചിന്തിക്കും. സംസാരിച്ചു കൊണ്ടിരിക്കെയാണ് പെട്ടെന്ന് അമ്മയ്ക്ക് വയ്യാതാകുന്നത്. ഇടി മിന്നല്‍ പോലെയായിരുന്നു'' എന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്.

എനിക്കൊരു ജലദോഷം വന്നാലെ പനി വന്നാലോ ആ സമയത്ത് അമ്മ വിളിക്കും. എന്തെങ്കിലും അപകടമുണ്ടായാല്‍ അമ്മയ്ക്ക് അറിയാന്‍ സാധിക്കും. അതൊരു ആത്മബന്ധമാണ്. അതുപോലെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനുമറിയും എന്നും താരം അന്ന് പറഞ്ഞിരുന്നു. എളമക്കരയിലെ വസതിയില്‍ വച്ചായിരുന്നു മോഹന്‍ലാലിന്‍റെ അമ്മയുടെ അന്ത്യം.

Summary

Mohanlal losses his mother. Once he spoke about how she got sick all of a sudden.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com