പുതിയ വാഹനം സ്വന്തമാക്കി നടൻ മോഹൻലാൽ. ഇന്നോവ ക്രിസ്റ്റയാണ് താരം തന്റെ ഗാരേജിലേക്ക് ചേർത്തത്. ഗാർനെറ്റ് റെഡ് നിറത്തിലുള്ളതാണ് വാഹനം. വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയും മോഹൻലാലിന്റെ കൈയിലുണ്ട്.
ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടമാറ്റിക് പതിപ്പാണ് നിപ്പോൺ ടൊയോട്ടയിൽ നിന്ന് താരം സ്വന്തമാക്കിയത്. 2.4 ലീറ്റര്‍ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എൻഎം ടോർക്കുമുണ്ട്. ഏകദേശം 24.99 ലക്ഷം രൂപയാണ് കൊച്ചി എക്സ് ഷോറൂം വില.
മോഹൻലാലിന്റെ പുത്തൻ വാഹനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇത് കൂടാതെ ടൊയോട്ടയുടെ ആഡംബര എംപിവി വെൽഫയറും എസ്‍യുവിയായ ലാൻഡ് ക്രൂസറും മോഹൻലാലിന്റെ ഗാരേജിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates